നീ വന്നില്ല
നീ വന്നില്ല
കനവിന്റെ താക്കോൽപഴുതിലുടെ
കന്നി നിലാവ് വിരുന്നു വന്നു
കാതരയാം മിഴികളിലാകെ
കണ്ണുനീർക്കണം നിറഞ്ഞുവല്ലോ
കരളിന്റെ നോവു പാട്ടുമായ്
കളിവീണ തേങ്ങിയല്ലോ
കളിക്കൂട്ടുകാരിയെയിന്നും
കാണാത്തതെന്തേ മനം തുടിപ്പു
കർണ്ണികാരം പൂത്തു
കരിമേഘങ്ങളൊഴിഞ്ഞു
കദനമകന്നുവല്ലോ
കണ്ടില്ല നിന്നെ മാത്രം
തുമ്പപ്പൂ പുഞ്ചിരിച്ചു
തുമ്പികൾ പാറിപ്പറന്നു
മുയലാടി മനം നിന്നെയോർത്ത്
എന്തേ നീ മാത്രം വന്നില്ല
ജീ ആർ കവിയൂർ
17 09 2023
Comments