കാത്തിരിക്കുന്നു

ചിന്തകളുടെ തിരമാലകളിൽ അകപ്പെട്ട് 
 നിന്റെ ഓർമ്മകളിൽ ഞാൻ സമയം ചിലവഴിക്കുന്നു
 നിൻ്റെ  സ്നേഹം  ഹൃദയത്തിൽ ഞാൻ അനുഭവിക്കുന്നു
നിനക്കായി മാത്രം കൊതിക്കുന്നു

 രാത്രിയുടെ ആഴങ്ങളിൽ,  
നക്ഷത്രങ്ങളോട് സംസാരിക്കുന്നു
 നിന്നെ കാണാനുള്ള ആഗ്രഹത്തിലാണ് ജീവിക്കുന്നത്
 സ്വപ്നങ്ങളിൽ നിന്നോടൊപ്പമുണ്ട്
 നിനക്കു വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്

 സ്നേഹത്തിന്റെ തെരുവുകളിൽ 
 അലഞ്ഞുനടക്കുന്നു
 നിൻ്റെ സ്നേഹത്തെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ
 നിൻ ശബ്ദം കേൾക്കാൻ കാത്തിരിക്കുന്നു 
 ഞാൻ നിനക്ക് വേണ്ടി, നിനക്ക് വേണ്ടി മാത്രം.

ജീ ആർ കവിയൂർ
20 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “