അഴക്
പൂങ്കിനാവിൻ മഞ്ചലേറി
നീ നടന്നപ്പോൾ
താരാഹാരം ചൂടിക്കാൻ
വിണ്ണൊരുങ്ങുമ്പോൾ
നാണമില്ലേ നിൻ മിഴികളിൽ
വിടർന്നു അക്ഷര പൂക്കളായ്
തൊട്ടടുത്തു കരിമഷിയാലെ
കുറിച്ചു എൻ മനസ്സിലായിരം
വഴിയുള്ള പ്രണയ കാവ്യങ്ങൾ
പാടുവാൻ സ്മൃതി മീട്ടുവാൻ
ഒരുങ്ങി രാക്കുയിലുകൾ
നൃത്തമാടി മനസ്സിലാകെ
മയൂരങ്ങളുടെ അഴക്
ജീ ആർ കവിയൂർ
17 09 2023
Comments