സായാഹ്ന സവാരി
സായാഹ്ന സവാരി
നിഴലും തണൽ തീർക്കും
കാലത്തിൻ വഴിത്താരയിൽ
ഇളവേൽക്കും ആൽത്തറയും
കത്തി തീരാറായ പ്രകാശധാരയും
തനിയാവർത്തനം തീർക്കും
ഗത കാലസ്മരണകൾ അയവിറക്കും
വാക്കുകളാൽ സൗഹൃദ സായാഹ്നങ്ങളും
പേറും വാക് ധോരണികളും
ഓർത്ത് ഏടുക്കാനാവാതെ
പല്ലു കൊഴിഞ്ഞ പാൽ പുഞ്ചിരിയും
ജീവിത രേഖകൾ കൂട്ടി തിരുമ്മി
ചുക്കി ചുളിഞ്ഞ കൈപ്പത്തികൾ
ജീ ആർ കവിയൂർ
09 09 2023
Comments