നിൻ്റെ ഓർമ്മകൾക്കൊപ്പം.
നിൻ്റെ ഓർമ്മകൾക്കൊപ്പം.
ഓർക്കുന്നു, ഞാനിന്നോർക്കുന്നു
ആ പ്രണയ നിമിഷങ്ങളോർക്കുന്നു
ഓർക്കുന്നു, ഞാനിന്നോർക്കുന്നു
എല്ലാ ഇന്നലെകളും ഓർക്കുന്നു
ഞാനാനറിയുന്നു ഓരോ ശ്വാസ
നിശ്വാസങ്ങളിലും
പടരുന്ന മോഹത്തിൻ നിമിഷങ്ങളിൽ
കാണുന്നു നിൻ മിഴികളിൽ പ്രപഞ്ചം
മൊഴികളിൽ വിടരുന്നു അനുരാഗ ഗാനം
നിലാവുള്ള രാത്രികളിൽ നിന്നോടൊപ്പം
നക്ഷത്രങ്ങളുടെ സംഗീതം മുഴങ്ങുന്നു
നിന്റെ മാധുര്യം, നിന്റെ കണ്ണുകളിലെ രാഗരസം
എല്ലാം ഇവിടെയുണ്ട്, നിൻ്റെ ഓർമ്മകൾക്കൊപ്പം.
ജീ ആർ കവിയൂർ
27 09 2023
Comments