സ്വപ്നം
എന്റെ മനസ്സിന്റയാകാശത്തുദുയ്ക്കുംചന്ദ്രനാണു നീ.
ഇരുട്ടിന്റെ വെളിച്ചമാണ്!
എവിടെനോക്കിയാലുമവിടെയുണ്ട്.!
നീ എന്റെ ഹൃദയമിടിപ്പാണ്
ജീവിതത്തിന്റെ
സന്തോഷവും!
വേദനയുടെ നിമിഷങ്ങളിലോ നീയാണെൻ്റെ പിന്തുണയും.
ജീവിതത്തിന്റെ താങ്ങും!
സ്വപ്നങ്ങളുടെ പ്രവാഹമാണുനീ
എന്റെ
സ്വപ്നങ്ങളുടെ
മൂർത്തീഭാവമാണ്,
ജീവിതയാത്രയിലെ ന്നോടൊപ്പമുള്ള
സ്നേഹമാണ്.
എന്റെ മനസ്സിന്റെയാകാശത്തുദിയ്ക്കുംചന്ദ്രനാണ്!
ഇരുട്ടിൻവെളിച്ചമാണ്!
ഞാനെവിടെ
നോക്കിയാലുമവിടെയുണ്ടുനീ..
ജീ ആർ കവിയൂർ
15 09 2023
Comments