കൊതിയോടെ നിൽപ്പു

കൊതിയോടെ 

മുരളിക ഊതും കാറ്റേ 
മൗനമുടച്ചു മൂളുക 
മനസ് ഒന്നു കുളിർക്കട്ടെ 
മാർഗഴി നിലാവ് പൂക്കട്ടെ 
മാങ്കൊമ്പിലായ്

മിഴിമുനയെറ്റു വാങ്ങുവാൻ 
മൊഴികളിൽ തേൻകിനിയുവാൻ 
മധുപനണയുവാൻ കൊതിച്ചു നീ 
മറ്റാരും കാണാതെയങ്ങു
മുഖം മറയ്ക്കുവതെന്തേ 

മഴമുകിൽ മാനത്ത് 
മലയെ ചുംബിച്ച് 
മലരണിയും ചില്ലകളെ
മെല്ലെ തൊട്ടു പെയ്തൊഴിയുന്നുവോ 
മറക്കുവാനാവുന്നില്ലൊട്ടുമേ

മുത്തു പൊഴിയും 
മുല്ലമൊട്ടു കാണുവാൻ 
മണമേറ്റു മയങ്ങുവാൻ
മാർവിൽചന്തം കാണുവാൻ 
മടിയിൽ മയങ്ങുവാൻ കൊതിയോടെ നിൽപ്പു

ജീ ആർ കവിയൂർ  
21 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “