കവിമനമുണർന്നു

കവിമനമുണർന്നു 

കർണ്ണികാര ചില്ല തളിർത്തു 
വിണ്ണലാകെ ഗ്രീഷ്മ വസന്തം
മിഴികൾ മൊഴിഞ്ഞു 
മോഹത്തിൻ ചെപ്പ് തുറന്നു

പഞ്ചമി തിങ്കൾ ഉദിച്ചു
നിലാമഴ പെയ്തു
ചുംബനം കൊതിച്ചു 
വിഷു പക്ഷി പാടി

നെഞ്ചിനുള്ളിലാകെ
വർണ്ണ മഴ പെയ്തു
മൊട്ടിട്ടു പ്രണയ മധുരം 
ഉള്ളിൻ്റെ ഉള്ളിൽ രോമാഞ്ചം

മാറ്റൊലി കൊണ്ടു 
മനമാകെ ഉലഞ്ഞു
കവിമനമുണർന്ന് 
വിരഹ ഗാനം പിറന്നു

ജീ ആർ കവിയൂർ
14 09 2023





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “