പ്രകാശപൂരിതമാക്കിയല്ലോ!
മധുമാസ ചന്ദ്രിക എൻമനസ്സിൻ്റെ മാനത്തുവന്നു
മായികഭാവങ്ങളൊക്കെ
മറ്റാരുമറിയാതെ സൂക്ഷിച്ചു.
മന്ദാര മണമൂറും പവനൻ്റെ
മർമരംകേട്ട് ഉള്ളകമാകെ
മദനപരവശനായ്, വല്ലാത്തമോഹത്താൽ തരിച്ചുപോയി.
മേദിനിയൊരുങ്ങി അവൾക്കായ്
മിഴികളിൽ
പ്രപഞ്ചംവിരിഞ്ഞു
മൊഴികളിൽ പ്രണയം നിറഞ്ഞു
മൊട്ടിട്ടപ്പുഞ്ചിരി
രാവിനെ
പ്രകാശപൂരിതമാക്കിയല്ലോ!
ജീ ആർ കവിയൂർ
07 09 2023
Comments