വീണ്ടെടുക്കും.
വീണ്ടെടുക്കും.
ഇരുളിൻ അഗാധതയിൽ
തിരഞ്ഞ് നടന്നു ഒറ്റക്ക്
മുകളിൽ നക്ഷത്രങ്ങൾ
കണ്ണുകൾ ചിമ്മി
അടക്കുന്നുണ്ടായിരുന്നു
കനവുകൾ നഷ്ടമായി
ഏറെ നിദ്രായില്ലാ രാവുകൾ
പോകാനിടമില്ലാതെ തേങ്ങി
നിശബ്ദതയിലായി വഴി കണ്ടു
സ്വപ്‌നങ്ങൾ തകർന്നാലും
പ്രതീക്ഷകൾ അസ്തമിച്ചാലും,
ഒരു ഭയവുമില്ലാതെ വീണ്ടും
എഴുന്നേറ്റു നിൽക്കുന്നു
അതിനാൽ ലോകം കറങ്ങട്ടെ,
സമയം കടന്നുപോകട്ടെ,
വെല്ലുവിളികൾ എന്തായാലും നേരിടും.
ഹൃദയത്തിൽ ശക്തിയും
ആത്മാവിൽ തീയും,
ഒരിക്കൽ എന്നെ പൂർണനാക്കിയ സ്വപ്നങ്ങൾ ഞാൻ വീണ്ടെടുക്കും.
ജീ ആർ കവിയൂർ
18 09 2023
Comments