മറന്നുവല്ലോ (ഗസൽ)
മറന്നുവല്ലോ (ഗസൽ)
മിഴി നീരു പെയ്തൊഴിഞ്ഞ
മനസ്സിൻ്റെ മാനം തെളിഞ്ഞു
മൊഴികളിൽ മധുരാക്ഷരങ്ങൾ
കനവിൻ്റെ മൗന രാഗമായ്
നിലാവിൻ്റെ നിഴലേറ്റ്
നിദ്രാവിഹീന യാമങ്ങളിൽ
നിൻ മന്ദഹാസം ചാരുതയും
ചന്ദന ശ്വേത ഗന്ധത്താലും
അനുരാഗ വിവശനായ്
വിരഹ ഗാനം പാടുമ്പോൾ
ഞാനെല്ലാം മറന്നു പോയി
എന്നെ തന്നെ മറന്നുവല്ലോ
ജീ ആർ കവിയൂർ
04 09 2023
Comments