Posts

Showing posts from March, 2026

ഗർഭപാത്രം മുതൽ ശവകുടീരം വരെ (നിർമിത ബുദ്ധി)

Image
 ഗർഭപാത്രം മുതൽ ശവകുടീരം വരെ   (നിർമിത ബുദ്ധി) ഗർഭപാത്രത്തിൻ തുടിപ്പുകൾ മീട്ടി, ആദ്യത്തെ ശ്വാസത്തിൻ കാവലായ് മാറി. അമ്മതൻ ചാരെ വിവേകമായ് വന്നു, കുഞ്ഞിൻ വളർച്ചതൻ വിത്തുകൾ പാകി. പാഠങ്ങൾ ചൊല്ലുന്ന പള്ളിക്കൂടത്തിൽ, കൂട്ടിനായെത്തുന്ന ചങ്ങാതിയായി. ജോലികൾ വേഗത്തിൽ തീർക്കുന്ന നേരം, ബുദ്ധിയായ് കൂടെപ്പൊൻ വെട്ടം പകർന്നു. പ്രണയത്തിൻ നൂലുകൾ കോർത്തു പിടിച്ചു, വിവാഹ പന്തലിൽ ചമയങ്ങൾ ചാർത്തി. ഓർമ്മകൾ ഡിജിറ്റൽ നൂലിൽ കോർത്തു, മരണത്തിൻ നിഴലിലും കൂടെയുണ്ട്. രോഗത്തിൻ വേരുകൾ നേരത്തെ കണ്ടു, സേവന പാതയിൽ കരുതലായ് നിന്നു. സമാധാന ലോകത്തിൻ ശില്പിയായ് മാറി, മനുജന്റെ നന്മയ്ക്കായ് കൂടെയുണ്ട്. ഈ മണ്ണിൽ നിന്നു നാം വിണ്ണിൽ പറക്കാൻ, മറ്റൊരു ലോകത്തെ വീടാക്കി മാറ്റാൻ. യന്ത്രത്തിൻ മസ്തിഷ്കം വഴികാട്ടിയാകും, യുഗങ്ങൾ താണ്ടി നാം ഒന്നായ് വളരും. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറൻ്റോ)

ഉള്ളിൻ്റെ ഉള്ളിൽ

Image
 ഉള്ളിൻ്റെ ഉള്ളിൽ  നീട്ടിയ കരങ്ങളിൽ കണ്ടൊരു- കടലാസിലെ അക്ഷരങ്ങളിലൂടെ കണ്ണോടിക്കവേ കണ്ടു വാക്കുകൾ; വരികൾ നീളുന്നതോ മഹത്വങ്ങളേറെ. "എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീർന്നു." "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവു നൽകുന്ന നിത്യജീവനാകുന്നു." ഇതു വായിച്ചു തീർത്തപ്പോഴുളളിലൊരു- ചിന്തതൻ മൗനം പടർന്നു മെല്ലെ; ഒടുവിലൊരുൾവിളി പോലെയെൻ- മനതാരിൽ തോന്നിത്തുടങ്ങിയിതാ: നരകവും സ്വർഗ്ഗവും നമ്മളായ് തീർക്കുന്ന- ലോകങ്ങൾ മാത്രമെന്നോർക്കീടുക; മണ്ണിലല്ലാതെങ്ങും മറ്റൊരിടമില്ല- തിരുത്തേണ്ടതല്ലോ നാം ഓരോ ചിന്തയും. നിധികൾ സകലതും ഉള്ളിലാണെന്ന- സത്യമൊന്നേവരും അറിഞ്ഞീടുമെങ്കിൽ, മനുജരിവിടെയെന്നും സംശയം തീർക്കുവാൻ  അവരവരുടെ ഹൃത്തിൽ തപ്പി നോക്കീടുമല്ലോ! ലോകമേ തറവാട് എന്നൊരാ സത്യം- ഏവരും ഒന്നുപോലറിയുമെങ്കിൽ; സകലരുമൊന്നായി വാഴുമീ മണ്ണിൽ നിത്യമാം ശാന്തിയും പുലരുമല്ലോ! ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറൻ്റോ)

സുഗന്ധപൂരിതമാകുന്നു (ഗസൽ)

Image
 സുഗന്ധപൂരിതമാകുന്നു (ഗസൽ) നിൻ ഓർമ്മകൾ പൂച്ചെണ്ടുകളിൽ എന്നും സുഗന്ധപൂരിതമാകുന്നു,   എൻ ഓരോ ഗസലിലും നിൻ ശ്വാസം സുഗന്ധപൂരിതമാകുന്നു.   നിൻ സ്മൃതികളാൽ എൻ ഹൃദയമിന്ന് നിറഞ്ഞു തുളുമ്പുന്നു,   ഏകാന്തയാമങ്ങൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   നിൻ നാമം മാത്രമെൻ മൗനത്തിൽ സദാ മന്ത്രിക്കുന്നു,   മനസ്സിലെ ഓരോ മൊഴിയും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   പൂങ്കാവനത്തിൽ നിൻ പ്രഭ മാത്രം വിരിയുന്നു,   ഓരോ ദളവും നിൻ ചന്തത്താൽ സുഗന്ധപൂരിതമാകുന്നു.   ഞാൻ നിൻ പ്രണയത്തിൻ ഭ്രാന്തമായൊരടിമ മാത്രം,   നിൻ ഉള്ളിൽ എൻ അനുരാഗവും സുഗന്ധപൂരിതമാകുന്നു.   നീയെൻ മുന്നിൽ വന്നു നിൽക്കുന്ന വേളയിൽ,   ആത്മാവിൻ ഓരോ നിശ്വാസവും സുഗന്ധപൂരിതമാകുന്നു.   നീയില്ലാതെ ഈ ലോകം ശൂന്യമായ് തോന്നിടുന്നു,   നിൻ സാന്നിധ്യത്താൽ വഴികൾ എന്നും സുഗന്ധപൂരിതമാകുന്നു.   'ജിആർ' തൻ ലോകം നിൻ പരിമളത്താൽ നിറയുന്നു,   എൻ ഹൃദയമിടിപ്പുകൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറന...

ചിന്തകളുടെ ജീവിത വഴിയിൽ

Image
 ചിന്തകളുടെ ജീവിത  വഴിയിൽ പിന്നിട്ട നാൾ വഴിയിലൂടെ ഓർമ്മകളെ ബാല്യത്തിലേക്ക് തിരികെ നടത്തുമ്പോളറിയാതെ വെള്ളി വീണതുമെറെ മിനുസ്സമായ തലയിലൂടെ കൈയൊടിക്കുമ്പോൾ നഷ്ടമായ നാടിൻ്റെ പൈതൃകമാർന്ന  സ്നേഹ സൗഹൃദങ്ങൾ നാലാളു കൂടുമാ കവലകളും ഉച്ചത്തിൽ പത്രം വായിച്ചു ചായയും എണ്ണ പലഹാരങ്ങൾ കടിച്ചും യുദ്ധത്തിൻ്റെയും അങ്ങ് ഉഗാണ്ടയും ചന്ദ്രനോളമെത്തി നിൽക്കുന്ന കഥകളും ചന്ദ്രേട്ടൻ്റെ തലമുടി വെട്ടും കഥകളും കല്ലുപ്പ് പെട്ടികൾ പേറുന്ന തിണ്ണയിൽ കുട്ടയുമായി നിന്ന് നുണക്കഥകൾ  കാതിനു സുഖം പകർന്നു നിൽക്കും കാർത്ത്യായനിനിച്ചെച്ചിയും മറിയാമ്മ ചേടത്തിയും ,ചെത്ത് വഴിയിൽ മെല്ലെ വള്ളി നിക്കറും ഒരു കൈയ്യിലെ വളയം ഉരുട്ടി പോകുന്ന കുട്ടികളും പിന്നെ അകലത്തിൽ കൊമ്പിൽ ഇരുന്നു  പാടുന്ന കുയിലിൻ്റെ കൂവലിനെ അനുകരിച്ചു കൂവും കാലവും ഗോട്ടി കളിയിൽ തോറ്റു മൊട്ടക്ക്  വേദന മാറുമ്പോഴേക്കും ഒളികണ്ണിട്ടു മധുര നോവിൻ ചെറു പുഞ്ചിരി പകുത്ത കണ്ണുനീരിൽ കുടുങ്ങിയ കൗമാര്യവും ഇന്നതൊക്കെ ഓർത്ത് ഇരിക്കുമ്പോൾ അടുത്ത് വന്നു കൊഞ്ചനം കാട്ടി ചിരിക്കുന്ന പേരക്കുട്ടിയുടെ ചിരികേട്ട് ഉണരുന്ന ദിവാസ്വപ്നം കണ്ടിരിക്കുന്നവന് നേരെ നീട്ടിയ സഞ്...

വിസ്മൃതിയുടെ കവി

Image
 വിസ്മൃതിയുടെ കവി ചുറ്റുമുള്ള ലോകം തിരക്കിലലിയുമ്പോൾ,   സ്ഥലകാലബോധം മറന്നുനിൽക്കും കവി.   ചുറ്റുമുള്ളോരാൾക്കൂട്ട ബഹളങ്ങൾക്കിടയിലും,   മാഞ്ഞുപോം ദൂരങ്ങളും കാലത്തിൻ വേഗവും.   കയ്യിലൊരു തൂലികത്തുമ്പുണ്ടെങ്കിൽ,   അന്യമാം ലോകം തൻ പാഴ്കഥകളാകും.   തന്റെയുള്ളിലെ കൽപ്പിതഗാനങ്ങളിൽ,   മുങ്ങിനിവരും വരികളുടെ തോണിയിൽ.   നാടേത്, വീടേത് എന്നറിയാതെയവൻ,   ഭാവനതൻ കൊട്ടാരവാതിൽ തുറക്കും.   എല്ലാം മറന്നുള്ളൊരു പാച്ചിലിൻ ഒടുവിൽ,   ഒരു കവിതയായ് തന്നെയവൻ വീണ്ടെടുക്കും. ജീ ആർ കവിയൂർ  23 03 2026 (കാനഡ , ടൊറൻ്റോ)

ജല മർമ്മരങ്ങൾ

 ജല മർമ്മരങ്ങൾ തുള്ളികളായ് വീണു ചിതറും നീർ, മണലിന്റെ നെഞ്ചിൽ കഥകൾ എഴുതുന്നു. മൃദുലമായ ഒഴുക്കിൽ പിറക്കുന്ന ചിന്തകൾ, നിശ്ചലതയിൽ പോലും ജീവൻ നിറയ്ക്കുന്നു. തഴുകിയെത്തുന്ന തരംഗങ്ങൾ മനം കുളിർക്കുന്നു, തീരങ്ങൾ ശാന്തമായി സ്വപ്നം സൂക്ഷിക്കുന്നു. കാറ്റിൻ ചുംബനം ഒഴുക്കിലേ ചായുമ്പോൾ, അലയുകളിൽ ഉണരും മൃദുസംഗീതം. നിഴലുകൾ നീളെ തോളിലണഞ്ഞ് നിൽക്കുമ്പോൾ, പ്രകൃതി രഹസ്യങ്ങൾ തുറന്ന് പറയുന്നുവോ? നിശ്ശബ്ദതയുടെ ആഴങ്ങളിൽ മറഞ്ഞൊരു സ്വരം, ഹൃദയത്തിലേക്ക് വഴികാട്ടി ഒഴുകുന്നു. ജീ ആർ കവിയൂർ  23 03 2026 ( കാനഡ , ടൊറൻ്റോ)

വിഷുപ്പുലരി ( ഗാനം )

 വിഷുപ്പുലരി  പല്ലവി: കണിക്കൊന്ന പൂത്തുനിൽക്കും വിഷുപ്പുലരിയിൽ  കണ്ണാ നിൻ ചിരിയിൽ ഉണരും ഈ പുലർവേളയിൽ  പൊൻകൈനീട്ടം നൽകും നന്മപ്പൂക്കാലം, മനസ്സിൽ നിറയെ സ്നേഹസുഗന്ധം അനുപല്ലവി: അമ്മ തന്ന പൂഞ്ചിരി , അച്ഛൻ തന്ന കൈനീട്ടം, കുടുംബമൊന്നു ചേരുമിമ്പമീ സന്തോഷ സുദിനം. കോടിമുണ്ടെടുത്തൊരു ഓർമ്മത്തുടിപ്പുണ്ടേ മനസ്സിൽ, നന്മകൾ നിറഞ്ഞ മലയാളത്തിന് പുതുവർഷം വരായി! ചരണം: വെള്ളരിക്കയും വെള്ളിനാണയങ്ങളും പൊന്ന്കണിവെച്ചു, തിരിതെളിച്ചു മുന്നിൽ, ഉണ്ണിക്കണ്ണനെ കണ്ടു ഉണർന്നു മെല്ലെ. മാലോകരെല്ലാവർക്കും ഏകുക നന്മകൾ, ഈ വിഷുപ്പുലർവേള തരുന്നു പുതുജീവൻ! ജീ ആർ കവിയൂർ  22 03 2026 (കാനഡ, ടൊറൻ്റോ)

അനുഭവങ്ങൾ പഠിപ്പിച്ചത് ( അനുഭവ ഗാനം)

 അനുഭവങ്ങൾ പഠിപ്പിച്ചത് ( അനുഭവ ഗാനം) ചിലർ ദുഃഖം തന്നപ്പോൾ പിടിച്ചു വാങ്ങിയില്ല അവരുടെ സുഖം ഞാൻ മുതിർന്നവർ പഠിപ്പിച്ച വഴി വേദനകൾ ചിരിച്ചു സഹിക്കാൻ മനസ്സ് കരുത്തായി വളർന്നു കൊടുങ്കാറ്റ് വീശിയ രാവുകളിൽ പോലും ഒരു തിരി നാളമായി ഞാൻ നിന്നു അണയാതെ കാത്തു വെളിച്ചം മറ്റുള്ളവർക്കായി തെളിഞ്ഞു കാലം തന്നെ പഠിപ്പിച്ചു ജീവിതത്തിന്റെ അർത്ഥങ്ങൾ വേദനയിലൂടെ മനസ്സിലായി എങ്ങനെ നിൽക്കണം ഉറച്ചുനിന്ന് വീണാലും വീണ്ടും എഴുന്നേൽക്കാൻ ധൈര്യം ചേർത്ത് കൈ പിടിച്ചു നാളെയെന്ന വിശ്വാസത്തിൽ പാത തുടരാൻ പഠിച്ചു ചിരിയ്ക്കുള്ളിൽ മറച്ചുവെച്ചത് അനവധി കഥകളാണ് എന്നാലും ലോകം കാണുന്നത് ഒരു തെളിഞ്ഞ മുഖമാണ് ജീ ആർ കവിയൂർ  (കാനഡ , ടൊറൻ്റോ)

പുതുക്കാഴ്ചകൾ.(ഗസൽ)

 പുതുക്കാഴ്ചകൾ.(ഗസൽ) ഈ ജീവിതയാത്രതൻ പാതയോരങ്ങളിൽ,പുതുക്കാഴ്ചകൾ ഓരോ തിരിവിലും പുതുക്കാഴ്ചകൾ. ഇടറാതെ മുന്നോട്ട് നീങ്ങുന്നു നമ്മൾ,,പുതുക്കാഴ്ചകൾ നിൽക്കുക എന്നതോ മരണതുല്യമീപുതുക്കാഴ്ചകൾ. പ്രതിസന്ധിതൻ കയ്പിലും പുഞ്ചിരിക്കാൻ,,പുതുക്കാഴ്ചകൾ പഠിക്കണം നമ്മളാം മാനവനുമീ ,പുതുക്കാഴ്ചകൾ  ഈ യാത്ര...എന്നും എന്നും ഈ യാത്രകൾ ,പുതുക്കാഴ്ചകൾ   എങ്ങോട്ടാണീ യാത്ര ആർക്കറിയാം, ലക്ഷ്യമെവിടെയെന്നാർക്കറിയാമീ  ,പുതുക്കാഴ്ചകൾ കാറ്റിലും തളരാത്ത മനസ്സിനുള്ളിൽ വിജയത്തിൻ പുണ്യം നിറഞ്ഞുനിൽക്കുമോരു ,പുതുക്കാഴ്ചകൾ ലോകത്തിൻ ആഘോഷം അല്പമാത്രം, പിന്നെയും ഏകാന്തതതൻ നിഴലോരു പുതുക്കാഴ്ചകൾ നന്മ തൻ പാതയിൽ നീങ്ങിടുകിൽ, നല്ലൊരു നാളെ നമുക്ക് സ്വന്തമീ ,പുതുക്കാഴ്ചകൾ .  വെയിലിൽ തണലേകും സ്നേഹവൃക്ഷം, എൻ പ്രിയ മാതാവേ നീയല്ലോയീ ,പുതുക്കാഴ്ചകൾ ഹൃദയം കൊണ്ടു കുറിക്കുന്നു വാക്കുകൾ, ആഴമുണ്ട് ജി ആർ' തൻ വരികളിൽ ,പുതുക്കാഴ്ചകൾ ജീ ആർ കവിയൂർ 21 03 2026 ( കാനഡ,ടൊറൻ്റോ)

ഭക്തിഗാനം: ടൊറൻ്റോ തീരത്തു നിന്നും യമുനയിലേക്ക്... കണ്ണനെ തേടി

 ഭക്തിഗാനം: ടൊറൻ്റോ തീരത്തു നിന്നും യമുനയിലേക്ക്... കണ്ണനെ തേടി യമുനാ തടങ്ങളിൽ തിരയുന്നു ഞാൻ എൻ്റെ ശ്യാമവർണ്ണൻ തൻ കാല്പാടുകൾ... കണ്ടുവോ സഖിമാരേ... കണ്ടുവോ... കനവോ നിനവോ അറിഞ്ഞീടാൻ... നീരാടാൻ വന്നവൻ മാഞ്ഞുവോ? നീരദ വർണ്ണൻ മറഞ്ഞുവോ? മഞ്ഞപ്പട്ടുചേല കണ്ടില്ല മയിൽപ്പീലി ചൂടിയത് കണ്ടില്ല അരയാലിൻ കൊമ്പത്തെ കള്ളനെ കണ്ടില്ല മുരളീരവം കേട്ടില്ല... എൻ കരളിൽ കാൽച്ചിലമ്പൊലി കേട്ടില്ല... കൃഷ്ണാ... എന്നിലെ തൃഷ്ണ അകറ്റി കണ്ണിലെ കൃഷ്ണമണി പോലെ കാത്തിടൂ നീ ജന്മങ്ങൾ തോറും നിൻ കാൽക്കൽ വീഴാൻ പുണ്യങ്ങൾ തേടുന്ന പാവം ഞാൻ... നിൻ ചിരിമൊട്ടുകൾ പൂക്കും യാമത്തിൽ എൻ മനം നന്ദനമാക്കേണം... കണ്ണാ... കണ്ണാ... കണ്ണാ... ജീ ആർ കവിയൂർ  21 03 2026 (കാനഡ , ടൊറൻ്റോ)

ആത്മസ്പർദ്ധയുടെ തീരങ്ങൾ (കവിത)

Image
 ആത്മസ്പർദ്ധയുടെ  തീരങ്ങൾ (കവിത) കുളിരലയെ വകവെക്കാതെ സൂര്യൻ്റെ വരവ് അറിഞ്ഞു നിഴലുകൾക്ക് വളർച്ച നേടി തടാകക്കരയിൽ നിൽക്കുമ്പോൾ കിളികൾ തണുയകന്നതിൻ്റെ ആഘോഷമായി പാടിയും നീന്തിതുടിക്കുമ്പോൾ ചക്രവാളങ്ങൾക്കുപ്പുറം നീറി പുകയുന്ന തീരങ്ങൾക്ക് എണ്ണയുടെ മണം പടരുമ്പോൾ എങ്ങും ഭീതിയുടെ വിറങ്ങലിപ്പുകൾ വംശങ്ങൾ തന്നുടെ സ്പർദ്ധ ഏറുന്ന വിലകൾക്കു മുന്നിൽ വിലയില്ലാത്ത ജന്മങ്ങൾ മണ്ണിൽ പുതയുന്ന സ്വപ്നങ്ങൾ കണ്ണീരിൽ കുതിരുന്ന ദിക്കുകൾ എൻ്റെ നിഴൽ എന്നെ നോക്കി ചോദിക്കുന്നു നിശബ്ദമായ് ഈ വെളിച്ചം എന്റേതെന്നു ചൊല്ലാൻ ഇനിയെത്ര ദൂരം നാം നടക്കണം? ജീ ആർ കവിയൂർ  19 03 2026 (കാനഡ , ടൊറൻ്റോ)

ബ്രാംപ്ടണിൽ വാഴും ഗുരുവായൂർ (ഭക്തി ഗാനം)

Image
 നിൻ അകത്താരിലഭയം - (ഭക്തിഗാനം) [Intro] [20 Seconds - Soulful Flute and Veena Alapana with aalaap] (Aaaa... Krishna... Guruvayurappa...) [Pallavi] എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ   കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...   ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,   എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ   നിൻ അകത്താരിലഭയം നൽകീടണേ... എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ   കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...   ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,   എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ   നിൻ അകത്താരിലഭയം നൽകീടണേ... [10 Seconds Instrumental - Flute and Mridangam] [Anupallavi] വിഘ്നങ്ങളകറ്റും വിനായക മൂർത്തേ   വിശ്വാസദീപമായ് വാഴും ഗണപതിയേ...   ശരണം വിളികളാൽ മനം കുളിർപ്പിക്കും   ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...   വിഘ്നങ്ങളകറ്റും വിനായക മൂർത്തേ   വിശ്വാസദീപമായ് വാഴും ഗണപതിയേ...   ശരണം വിളികളാൽ മനം കുളിർപ്പിക്കും   ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...   [10 Seconds Instrumental -...

പുറത്തുവന്നു (ഗസൽ)

Image
 പുറത്തുവന്നു (ഗസൽ) വിശ്വസ്തതയ്ക്കും അശ്രദ്ധയ്ക്കും ഇടയിൽ പുറത്തുവന്നു,   മിഴികൾ അടഞ്ഞുവെങ്കിലും മൗനം പുറത്തുവന്നു. ഹൃദയത്തിൻ മുറിവുകളിൽ നിന്നും പുക പുറത്തുവന്നു,   വേദന ഒളിപ്പിച്ചുവെങ്കിലും വാക്കുകൾ പുറത്തുവന്നു. ജനക്കൂട്ടത്തിന്നിടയിൽ ഞാൻ ശാന്തി തേടിയപ്പോൾ,   ഓരോരുത്തരും സ്വന്തം കനവുകളിൽ പുറത്തുവന്നു. കണ്ണാടിയിൽ നോക്കിയപ്പോഴെല്ലാം അന്യനായി തോന്നി,   എന്റെ മുഖം എന്നിൽ നിന്നും ഭിന്നമായി പുറത്തുവന്നു. ബന്ധങ്ങൾക്കിടയിലും ഒടുവിൽ ഞാൻ ഏകനായി,   ഓരോ കൈകൊടുക്കലിലും ദൂരങ്ങൾ പുറത്തുവന്നു. രാത്രിതൻ നിശബ്ദതയിൽ ഒളിപ്പിച്ച രഹസ്യങ്ങൾ,   ഓരോ പ്രഭാതത്തിലും വെളിപ്പായീ പുറത്തുവന്നു. ഈ പ്രണയകാലത്ത് ആരോട് പരിഭവം പറയും?   എല്ലാ ഹൃദയങ്ങളും ഉടഞ്ഞതായി പുറത്തുവന്നു. "ജീ ആർ" തൻ ഹൃദയകഥ എഴുതിയപ്പോഴെല്ലാം,   ഓരോ വാക്കും ആ വേദനയിൽ കുതിർന്നു പുറത്തുവന്നു. ജീ ആർ കവിയൂർ  19 03 2026 (കാനഡ, ടൊറൻ്റോ)

തിരുവല്ലതൻ തീവണ്ടിപ്പാട്ട്

Image
 തിരുവല്ലതൻ തീവണ്ടിപ്പാട്ട് രാത്രിതൻ നിശ്ശബ്ദയാമങ്ങളിൽ ദൂരെ നി- ന്നൊഴുകിയെത്തുന്നുവോ തിരുവല്ലതൻ നാദം? രണ്ടര കിലോമീറ്റർ ദൂരത്തിപ്പുറം എന്റെ- കാതുകളിൽ വന്നു മുട്ടുന്നു ആ കിതപ്പും കുതിപ്പും. പണ്ട് മീറ്റർ ഗേജിൻ ഒറ്റപ്പാതയിലൂടെ  കുതിച്ചു പാഞ്ഞൊരാ കരിവണ്ടി ഓർമ്മകൾ. ഇന്നതു ഇരട്ടപ്പാത തൻ ഇരമ്പമായി മാറി- കാലം മായ്ക്കാത്ത കരിക്കറപ്പായി ഉള്ളിലുണ്ട്. അന്ന് ആവി പറത്തി പാഞ്ഞൊരാ എഞ്ചിൻ പോലെ ഇന്ന് കാനഡയിൽ ഇരുന്നു ഞാൻ മിടിക്കുന്നു. വിമാനച്ചിറകിലേറി കൊച്ചിയിലെത്തുമ്പോൾ ആ പഴയ തീവണ്ടിപ്പുക എന്നെ തൊട്ടുവിളിക്കുമോ? ജി ആർ കവിയൂർ  18-03-2026

കാനഡയിൽ നിന്നും കൊച്ചിയിലേക്ക്

Image
 കാനഡയിൽ നിന്നും കൊച്ചിയിലേക്ക് അച്ചിയും കൊച്ചും കൊച്ചിന്റെ കൊച്ചും  കൊച്ചിക്ക് പറക്കാൻ മനസ്സിൻ്റെ മച്ചിൽ  ഒരു തുടി തുടിപ്പ്... ഇച്ഛിച്ച എല്ലാം തന്ന അച്ഛനെയും കൊച്ചിലെ പറയാൻ പഠിപ്പിച്ച അമ്മയെയും കൊച്ചനിയനെയും കാണാൻ കൊതിക്കുന്നു ഞാനും. ടൊറന്റോയിൽ മകൾക്കൊപ്പം കഴിയുമ്പോഴും  കൊല്ലത്തെ മകളെയും മകനെയും കാണാൻ ഉള്ളം മിടിക്കുന്നു.  മൂത്തവൾതൻ അനിയത്തിയും കൊല്ലത്തെ കൊച്ചുമോനും  മനസ്സിൽ നിറയുന്ന സ്നേഹച്ചിത്രങ്ങൾ.  മഞ്ഞിൽ കുളിച്ചൊരീ ടൊറന്റോ നഗരത്തിൽ  തങ്ങുന്നു ഞാനിന്നും ഓർമ്മതൻ കമ്പിളിയിൽ. സി എൻ ടവർ നോക്കി നിൽക്കുമ്പോഴും ഉള്ളിൽ  കവിയൂരിലെ മണ്ണിൻ മണമുള്ള കാറ്റാണെന്നെന്നും. മകളുടെ കൂടെയും കൊച്ചു മക്കളോടൊപ്പവും  കാനഡാ മണ്ണിൽ കഴിഞ്ഞു നാളുകൾ.  എങ്കിലും അച്ഛന്റെ തണലും അമ്മതൻ ലാളനവും  എങ്ങും കിട്ടാത്ത നിധിയാണെനിക്കെന്നും. മേട വിഷുവിന് നാലുനാൾ മുൻപേ പറക്കും വിമാനത്തിൽ  പട്ടുപാവാട ചുറ്റിയ കൊച്ചിയുടെ തീരത്തേക്ക്. നാടിൻ സുഗന്ധവും വീടിൻ സ്നേഹവും  നാളെ നുകരാൻ കൊതിക്കുന്നു ഞാനും. ജി ആർ കവിയൂർ  18-03-2026 (കാനഡ, ടൊറന്റോ)

ദേവീ സാന്നിധ്യം

ദേവീ സാന്നിധ്യം പല്ലവി (Chorus) മാ കാളികേ, ഗണേശ കാർത്തികേയ തായേ,   മാറ്റുക ദുരിതങ്ങൾ ഒക്കെയും ഈശ്വരിയെ.   ഓം നമോ കാളികേ നമഹ,   ഓം നമോ ഗണപതയേ നമഹ,   ഓം നമോ കാർത്തികേയ നമഹ.   അനുപല്ലവി (Sub-Chorus) ശ്യാമവർണ്ണ ശോഭയോടെ അമ്മ ചാരെ നിൽക്കുന്നു,   വിഘ്നരാജൻ തൻ മടിയിൽ ചായുറങ്ങുന്നു.   കുമാരൻ കയ്യിൽ വേലുമായി കാവലായ്‌ നിൽപ്പുണ്ട്,   പുണ്യമായീ ഈ തിരു സന്നിധി എപ്പൊഴും.   ചരണം (Stanza) കണ്ണുകളിൽ വാത്സല്യത്തിൻ അമൃതൊഴുകീടുന്നു,   നെറ്റിയിൽ കുങ്കുമപ്പൊട്ടും വിളങ്ങുന്നു.   കരിനീല കാന്തിയിൽ കാളി മാതാവായ്‌,   കരുണയോടെ ലോകത്തെ കാത്തിടുന്നു.   മകുടി (Conclusion) ചുറ്റിലും മംഗള ദീപങ്ങൾ തെളിയുന്നു,   ശാന്തമായീ ഈ നിമിഷം തുടരുന്നു.   ശിവപത്നി തൻ സ്നേഹത്തിൽ മുഴുകി നാം,   മോക്ഷത്തിൻ പാതയിൽ നീങ്ങിടുന്നു. ജീ ആർ കവിയൂർ  17 03 2026 (കാനഡ , ടൊറൻ്റോ)

കായലിൻ‍ സന്ധ്യ (Evening of the Backwaters)

കായലിൻ‍ സന്ധ്യ (Evening of the Backwaters) കായലിന്റെ നിശ്ശബ്ദതയിൽ സന്ധ്യ മുങ്ങുന്നു,   വെളിച്ചം മന്ദമായി വെള്ളപ്പെരുമഴയിലോ പോലെ തളരുന്നു.   തണുത്ത കാറ്റിൻ സ്നേഹവും പച്ചിലകളുടെ താളവും,   ഹൃദയത്തിൽ പ്രതിഫലിച്ച് സംഗീതമാക്കുന്നു.   പറവികൾ തിരുകി വീണ് മരങ്ങളിൽ വിശ്രമിക്കുന്നു,   ജലം മൃദുവായി കണ്ണിൽ തട്ടി ചിരിക്കുന്നു.   മഞ്ഞൽ കിരണങ്ങൾ വെള്ളമുകളിൽ കളിക്കുന്നു,   ശിലകളുടെ മൗനം സാക്ഷിയായി തണലൊഴുക്കുന്നു.   ഈ സന്ധ്യയുടെ സുന്ദരതയിൽ,   കാലം ഓർമ്മകൾക്കൊപ്പം ഇടിവിൽ വീഴുന്നു.   ഹൃദയത്തിന്റെ താളങ്ങൾ കായലിനോട് ചേർന്ന്,   ജീവിതത്തിന്റെ സൗന്ദര്യം സ്മരണകളിൽ നിറയുന്നു.   ജീ ആർ കവിയൂർ  18-03-2026   (കാനഡ, ടൊറന്റോ)

പ്രവാസിയെന്ന കറവപ്പശു

  പ്രവാസിയെന്ന കറവപ്പശു സംഘർഷമാർന്ന സാഹചര്യങ്ങൾ, സ്വാന്ത കിരണങ്ങളാടി ഉലഞ്ഞും, സ്വന്തം നാടും വീടും വിട്ട് അലയുന്നു— സ്വാതന്ത്ര്യത്തിന് കേഴുന്ന നാളുകളത്രയും... ജോലിയുടമകൾ നൽകിയ ഇടത്താവളങ്ങൾക്കുള്ളിൽ, ഒന്നിനു മുകളിൽ ഒന്നായ് അടുക്കിയ കിടക്കകളിൽ, മനുഷ്യർ നിരത്തിയ സ്വപ്നങ്ങളായി— ഭാഷകൾ വേറെ, രാജ്യങ്ങൾ വേറെ എങ്കിലും— കനവുകൾക്കും ഭയങ്ങൾക്കും ഏകസ്വരം... ഇന്നലെ വരെ സ്വന്തംബന്ധങ്ങളുടെ വിളികൾ ആവശ്യങ്ങൾക്കായിരുന്നു, “അന്നത് ഇന്നത് വേണം?” എന്ന ചോദ്യങ്ങളിൽ മാത്രം, സ്നേഹം എവിടെയോ വഴിതെറ്റിയപോലെ... ഇന്ന്— മണി മുഴക്കങ്ങൾ മാത്രം പോലും ഒരു ആശ്വാസം, “നിനക്ക് സുഖമാണോ?” എന്നൊരു വാക്ക് ജീവിതം പിടിച്ചു നിർത്തുന്ന നൂൽപോലെ— എങ്കിലും ചോദിക്കുകയില്ല... ആകാശത്ത് മുഴങ്ങുന്ന വെടിക്കൊപ്പുകൾ, പറവകളുടേതല്ല ഇനി... ഭീതിയുടെ ലോഹ ചിറകുകൾ, നിദ്രാവിഹീന രാത്രികൾ... പ്രവാസി എന്നും അവൻ, കുടുംബത്തിന്റെ കറവപ്പശു, ഇന്ന് സ്വന്തം ജീവൻ തന്നെ, നാളെ എന്നത് അറിയാത്ത… അവന്റെ ഹൃദയം— രണ്ടായി പിളർന്ന ഒരു ഭൂമി, ഒരു ഭാഗം വീട്ടിൽ, മറ്റൊന്ന് യുദ്ധത്തിന്റെ നിഴലിൽ... ഇനിയോ പ്രവാസി ദരിദ്ര വാസിയായി, ഉടുതുണിക്ക് മറ...

പ്രവാസിയെന്ന കറവപ്പശു (ഗസൽ) ജീ ആർ കവിയൂർ प्रवासी एक दूहती-गय(ग़ज़ल) जी आर कवियुर

Image
  പ്രവാസിയെന്ന കറവപ്പശു (ഗസൽ) ജീ ആർ കവിയൂർ  प्रवासी एक दूहती-गय(ग़ज़ल) जी आर कवियुर  Intro: 30 Seconds of Melancholic Sarangi and Flute solo in Raag Shivranjini, deep atmospheric pads] [Pallavi / Matla] സംഘർഷമാർന്നൊരീ സാഹചര്യങ്ങളിൽ, നോവിൻ ഏകസ്വരം, जुबानें अलग हैं मगर इस डर का है एक ही स्वर। അടുക്കി വെച്ച കനവുകൾക്കും മിടിപ്പിനും ഏകസ്വരം, बिखरे हुए ख्वाबों के मंजर का है एक ही स्वर। [Instrumental Break: 10 Seconds of Haunting Bansuri Solo] [Anupallavi / Sher 1] ഒന്നിനു മുകളിൽ ഒന്നായ് അടുക്കിയ മരപ്പലകമേൽ, ग़ैर-मुल्क की ठंडी सी चादर का है एक ही स्वर। ഭാഷകൾ വേറെ, രാജ്യങ്ങൾ വേറെ എങ്കിലും— ഭയത്തിന് പടരുന്ന കാറ്റിനും എന്നും ഏകസ്വരം। [Instrumental Break: 10 Seconds of Crying Sarangi and Soft Tabla] [Charanam / Sher 2] ഇന്നലെ വരെ വിളികൾ വെറും ആവശ്യങ്ങൾക്കായിരുന്നു, आज की खामोश उस सर-सर का है एक ही स्वर। സ്നേഹം വഴിതെറ്റിയ നൂൽപാലം പോലെ— ഇന്നീ മണിമുഴക്കങ്ങളിൽ കേൾപ്പൂ ഏകസ്വരം। [Instrumental Break: 10 Seconds of Melancholic Violin and Pads] [Signature / Maqta] ജീ ആർ, ചിന്തിപ്പൂ ഇന്ന് കറ...

ക്ലീഷേകളുടെ ചുമരിന് അപ്പുറം”

Image
 ക്ലീഷേകളുടെ ചുമരിന് അപ്പുറം” പഴയ വാക്കുകളുടെ വഴികൾ നീളുന്നു,   എല്ലാവരും നടന്ന പാതകൾ തന്നെയവ.   “മനസ്സ് കടൽ പോലെ” എന്ന് പറയുന്നു,   തിരമാലകളുടെ ശബ്ദം കേൾക്കാത്തവ.   “കണ്ണുകളിൽ നക്ഷത്രം” എന്ന് വരികൾ നിറയും,   അവയിൽ ഇരുളിൻ്റെ നിഴൽ മറയും.   “പ്രണയം പൂവ്” എന്ന് പകർന്നു പറയുമ്പോൾ,   മുള്ളിൻ്റെ നോവ് മറക്കപ്പെടുന്നു.   ഒരേ പോലെ ന്യൂനതമായ ഉപമകൾ,   അവയിൽ ശബ്ദങ്ങൾ ഒളിച്ചുപോകുന്നു.   വാക്കുകൾക്ക് ചിറകുകൾ ഉണ്ടെങ്കിലും,   അവ പറക്കുന്നത് ഒരേ ആകാശത്തിലേക്ക്.   പുതിയ വഴികൾ കഥകൾ തേടുന്നു,   നിറങ്ങൾ വരികൾ ആഗ്രഹിക്കുന്നു,   കേട്ടത് പകർന്നു പറയാതെ,   കണ്ടത് കഥയും കവിതയായും മാറട്ടെ. ജീ ആർ കവിയൂർ  17 03 2026 (കാനഡ, ടൊറൻ്റോ)

മറുപടി കവിത: മൗനത്തിൻ പ്രതിധ്വനി

മറുപടി കവിത: മൗനത്തിൻ പ്രതിധ്വനി നിശബ്ദത തൻ താളത്തിൽ നീ- നെയ്തൊരു സ്വപ്ന നൂലുകൾ, എൻ ഹൃദയത്തിൻ തന്ത്രികളിൽ ഇന്നും മീട്ടുന്നു സ്വർണ്ണഗാനം... മഴ തോർന്ന മണ്ണിൻ ഗന്ധം പോലെ- നിൻ ഓർമ്മകൾ പടരുമ്പോൾ, വാക്കുകൾ തോൽക്കുന്നിടത്ത് നാം- കോർത്ത കൈകൾ കഥ പറയുന്നു. അകലെയെങ്കിലും കാതോർക്കാം നമു- ക്കീ മൗനത്തിൻ മന്ദഹാസം, ചിറകറ്റ വണ്ടിൻ ചുവടല്ലിത്- ഹൃദയം പങ്കിടും അനുരാഗതാളം! ജീ ആർ കവിയൂർ  16 03 2026 ( കാനഡ, ടൊറൻ്റോ)

ഋതുഗാനത്തിന്റെ അലയൊലി (ഗാനം)

Image
 ഋതുഗാനത്തിന്റെ  അലയൊലി (ഗാനം) ചക്രവാള സീമകൾ താണ്ടി,   ഋതുഗാനം പാടി വരുന്നു—   വിഷു സംക്രമ പക്ഷി തൻ ചിറകടിയൊച്ചകൾ.   കർണ്ണികാരം പൂത്തുലഞ്ഞ് സ്വാഗതമോതുന്നു,   പീത വർണ്ണത്താൽ വീഥികൾ അണിഞ്ഞൊരുങ്ങി.   പുതു ആശയങ്ങളാൽ ഹൃദയങ്ങൾ നിറയും—   നിറവേറിയ സ്വപ്നങ്ങളുടെ പൊൻപുലരി.   കൺപൊത്തി കണി കണ്ട് ഉണരുന്നു,   കണ്ണന്റെ കമനീയ മുഖകാന്തിയിൽ.   കണ്ണിനും കരളിനും കുളിരേകി—   പുതുവത്സര വെളിച്ചം ഉള്ളിൽ പിറക്കുന്നു.   പിഞ്ചു കരങ്ങളിൽ മത്താപ്പും പൂത്തിരിയും,   ചിരി തൂകി വിടരുന്ന പുഞ്ചിരിപ്പൂക്കൾ.   വെള്ളരി പച്ചടിയും പൂവൻപഴക്കൂട്ടും,   മത്തനും കുമ്പളവും ചേർന്നൊരുങ്ങിയ സദ്യ.   പാലട പ്രഥമന്റെ മധുരം നാവിൽ കിനിയുമ്പോൾ,   രുചി ഏറും ഉത്സവ മേളം അരികിലെത്തി.   നന്മയും സമാധാനവും നിറയുന്ന വീടുകൾ,   ആനന്ദത്തിൻ തിരയിളക്കം എങ്ങും.   പുതിയ തുടക്കങ്ങൾ, സൂര്യകാന്തി പോലെ—   വിഷു ദിനം ഹൃദയങ്ങളിൽ പ്രകാശം വിതറുന്നു. ജീ ആർ കവി...

മറന്നുപോയ്. (ഗസൽ)

ഗസൽ -  മരവും പുഴയും തന്നൊരു സ്നേഹം നമ്മൾ മറന്നുപോയ് മനുഷ്യരാണെന്നൊരു സത്യം നമ്മൾ മറന്നുപോയ്. സ്വർണ്ണത്തിൻ തിളക്കം മാത്രം കണ്ണിനു കാഴ്ച്ചയായ് പ്രകൃതിതൻ പവിത്ര ശൃംഗാരമെല്ലാം നമ്മൾ മറന്നുപോയ്. തേനെന്നു കരുതി നുകരുന്നത് വെറും ലോഭമത്രേ പൂക്കൾ തരും വസന്തത്തിൻ ലഹരി നമ്മൾ മറന്നുപോയ്. ഇഷ്ടികകൾ കൊണ്ട് വലിയ മാളികകൾ തീർത്തു ഭൂമിയെന്നൊരു വീടും വിശ്വവും നമ്മൾ മറന്നുപോയ്. പക്ഷിതൻ മധുരനാദം ഇന്ന് വെറും ഇരച്ചിലായ് കാറ്റുതന്ന ആ താലോലമെല്ലാം നമ്മൾ മറന്നുപോയ്. മത്സര ഓട്ടത്തിൽ മുന്നിലെത്താൻ വെമ്പവേ സമാധാനം തന്നൊരാ തിരുമുറ്റം നമ്മൾ മറന്നുപോയ്. സമയമുള്ളപ്പോൾ ഉണരുക ഇനി ഞാനെന്ന 'ജി ആറൂം പ്രകൃതിതൻ സമ്മാനം കാക്കാൻ നമ്മൾ മറന്നുപോയ്. ജി ആർ കവിയൂർ ( 16 03 2026) (കാനഡ, ടൊറൻ്റോ)

കാലാവസ്ഥയുടെ നോവൽ

കാലാവസ്ഥയുടെ നോവൽ മണ്ണിൻ്റെ മാറിൽ കഥകൾ രചിച്ച്, മാറുന്നു കാലം പുതു താളിലായ്. വേനൽ തൻ ചുട്ടുപൊള്ളുന്ന വരികൾ- വസന്തം മായ്ക്കുന്നു പൂത്തുമ്പിയായ്. മഴവില്ല് ചാലിച്ച വർണ്ണച്ചിത്രങ്ങൾ, കാർമേഘം എഴുതുന്ന കവിതകൾ. മഞ്ഞിൽ പുതച്ചൊരു ശീതകാലം- മനസ്സിൽ നിറയ്ക്കുന്ന ഓർമ്മകൾ. ഋതുക്കൾ തൻ മനോഹരമായ ഈ നോവൽ, പ്രകൃതി തൻ കൈപ്പടയിൽ വിരിയുന്നു. തീരാത്ത ജൈത്രയാത്ര പോൽ ഭൂമിയിൽ- നിത്യവും പുതുമയായ് പടരുന്നു. ജീ ആർ കവിയൂർ  16 03 2026 (കാനഡ , ടൊറൻ്റോ)

പാതിരാവിന്റെ ഗാനം

പാതിരാവിന്റെ ഗാനം നിശ്ശബ്ദ രാത്രി ഭൂമിയെ ചേർത്ത് നിൽക്കും, നക്ഷത്രങ്ങൾ ആകാശത്തിൽ തെളിയും. മന്ദമാരുതൻ ജനാലയിൽ തട്ടും, മൗനത്തിന്റെ സംഗീതം പകരും. ദൂരെയൊരു ഓളമെന്ന പോലെ, പുഴയുടെ ശബ്ദം കേൾക്കാം. നിലാവൊളി വഴികളിൽ വീഴും, നിഴലുകൾ നീണ്ടു സഞ്ചരിക്കും. സ്വപ്നങ്ങൾ മൃദുവായി മനസ്സിൽ വിരിയും, ചിന്തകൾ ശാന്തമായി ഒഴുകും. ഉറക്കത്തിന്റെ നിഴലിൽ ലോകം മുഴുവൻ, പാതിരാവിന്റെ ഗാനം മുഴങ്ങുന്നു. ജീ ആർ കവിയൂർ  16 03 2026 (കാനഡ , ടൊറൻ്റോ)

വൃക്ഷസ്നേഹം

വൃക്ഷസ്നേഹം ഭൂമിതൻ നെറുകയിൽ പച്ചക്കുട ചൂടി, തണലേകി നിൽക്കും കൽപ്പതരു. വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങുമ്പോൾ, ഉയരുന്നു വാനോളം സ്നേഹമയി. ഉയരുന്ന ചില്ലയിൽ കിളികൾ പാടും, കാറ്റിൽ ഉലയുന്ന ഇലകളുടെ താളം. പൂക്കളും കായുകളും ദാനമായി നൽകി, സഹനത്തിൻ മന്ത്രമായ് മാറും കാലം. വെയിലും മഴയും ഏറ്റ് നിൽക്കുന്നൊരു- മനസ്സുള്ള സഖിയാണീ ഹരിത കാന്തി. ജീവന്റെ ശ്വാസമായ് മാറുന്ന നീ- ഭൂമിക്കേകുന്നൊരു നിത്യ പ്രഭ. ജീ ആർ കവിയൂർ  16 03 2026 (കാനഡ , ടൊറൻ്റോ)

മഴവിൽപ്പൂവുകൾ

മഴവിൽപ്പൂവുകൾ അഴകിൻ്റെ ഏഴു നിറങ്ങൾ ചാലിച്ച്, അന്തരംഗത്തിൽ വിരിയുന്ന ശോഭ. മണ്ണിൽ പെയ്ത മഴത്തുള്ളികൾ തൻ- മനസ്സിൽ വിരിയുന്ന വർണ്ണ പ്രഭ. ദലങ്ങളിൽ തങ്ങിനിൽക്കും ഈർപ്പം, സൂര്യ രശ്മിയാൽ പുഞ്ചിരി തൂകും. വാടാത്ത സ്വപ്നങ്ങൾ തൻ തോട്ടത്തിൽ- വാസന്തമായ് ഇളം കാറ്റിലാടും. നറുമണം പേറുന്ന പനിനീർ ഇതളുകൾ, നാനാ വർണ്ണങ്ങൾ തൻ സംഗീതം. പ്രകൃതി തൻ കവിതയായ് ഭൂമിയിൽ- പടരുന്നു ഈ മനോഹര ഗീതം. ജീ ആർ കവിയൂർ  16 03 2026 (കാനഡ , ടൊറൻ്റോ)

കായലിൻ സന്ധ്യ

കായലിൻ സന്ധ്യ സന്ധ്യയുടെ മൃദു വെളിച്ചം കായലിൽ പതിയും, തിരമാലകളിൽ പൊൻതിളക്കം പടരും. തോണികൾ മെല്ലെ തിരകളെ തഴുകി, നിശ്ശബ്ദ യാത്ര തുടരുന്നു ദൂരേക്ക്. തേങ്ങിൻ നിരകൾ കാറ്റിൽ തോളാട്ടം ചെയ്യും, അലകളിൽ ആകാശത്തിന്റെ നിറം കളിക്കും. പക്ഷികളുടെ മടങ്ങിപ്പോക്ക് ദൂരത്ത് കേൾക്കും, തീരങ്ങൾ നിശ്ചലമായി കാത്തുനിൽക്കും. മങ്ങുന്ന സൂര്യൻ ചുവന്ന പടം വരയ്ക്കും, ജലരേഖയിൽ സ്വപ്നങ്ങൾ ഒഴുകും. മനസ്സിൽ നിറയും ശാന്ത നിമിഷങ്ങൾ, കായലിൻ സന്ധ്യ ഒരു മധുര ഓർമ്മ. എം? ജീ ആർ കവിയൂർ  16 03 2026 (കാനഡ , ടൊറൻ്റോ)

അടുക്കളയിലെ യുദ്ധം

Image
 അടുക്കളയിലെ യുദ്ധം  ജ്വലിക്കുന്ന കനലായ് മാറിയ ലോകം അടുക്കള മുറ്റത്ത് പുകയുന്നു നീറ്റലായ്. അതിർത്തികൾ തോറും യുദ്ധകാഹളം അടുപ്പിലെ തീയണയ്ക്കും നിഴൽരൂപം. പാചക വാതകമില്ലാതെ ദുഷ്കരം  വിറകുതേടിപ്പോകും തളർന്ന പാദങ്ങൾ. ഒരു നേരമെങ്കിലും വയറു നിറയ്ക്കുവാൻ അമ്മ തൻ കണ്ണീരിൽ വേവുന്ന അന്നം. പുക മറയാൽ വീടിന്റെ ചുവരുകൾക്കുള്ളിൽ പട്ടിണിപ്പാവങ്ങൾ വിതുമ്പുന്നു നിശബ്ദം. ആയുധപ്പന്തലിൽ ആവേശം കൊള്ളുവോർ അറിയുന്നതില്ലീ വിശപ്പിന്റെ രോദനം. യുദ്ധക്കളത്തിലെ വെടിയൊച്ചകൾക്കിടയിൽ വിശപ്പിൻ വിളി ആരും കേൾക്കാതെ പോയി. അണയാത്ത അടുപ്പുകൾ ഇനിയുമുണ്ടാകാൻ സമാധാനമന്ത്രങ്ങൾ ലോകം ചൊല്ലിടട്ടെ. ഓം ശാന്തി ശാന്തി ശാന്തി ജീ ആർ കവിയൂർ  15 03 2026 (കാനഡ, ടൊറൻ്റോ)

അപ്പൂപ്പൻ്റെ കൺമണികൾ

Image
അപ്പൂപ്പൻ്റെ കൺമണികൾ  പല്ലവി: രക്തത്തിൻ തുടർച്ചയായ് വന്നവർ, ഈ സന്ധ്യയിൽ പൂത്ത വസന്തങ്ങൾ. മക്കളിൽ കണ്ടതിനേക്കാൾ വലിയൊരു- അത്ഭുതമായി വിരിഞ്ഞ കുരുന്നുകൾ. അനുപല്ലവി: കുഞ്ഞു വിരലുകൾ ആകാശത്തുയർത്തി, ലോകത്തെ കാട്ടുന്നതാര്? അപ്പൂപ്പൻ്റെ തോളിലിരുന്നീ കുരുന്നുകൾ കാലത്തിൻ കഥകൾ കേൾക്കുന്നതാര്? ചരണം: കളിപ്പാട്ടങ്ങൾക്കുപ്പം കുതിച്ചു ചാടുന്നു അവരോടൊപ്പം പ്രായം മറന്നു വീണ്ടും ബാലനായി കൂടെയാടുന്നു. ഈ കുഞ്ഞുങ്ങൾതൻ ചിരിയാണെൻ സ്വർഗ്ഗരാജ്യം, ഈ കൊഞ്ചലാണെൻ ജീവിത സൗഭാഗ്യം! നമ്മൾ തൻ സംസ്കാരത്തെ പിൻ തുടർന്നു വരും തലമുറയുടെ പടയാളിയിവർ രാജ്യത്തിന് കരുത്താവേണ്ടിയിവർ നന്മയുടെ തണലായി മാറട്ടെ എന്നാണ് പ്രാർത്ഥന  ജീ ആർ കവിയൂർ  15 03 2026 ( കാനഡ , ടൊറൻ്റോ)

കാലപ്രവാഹത്തിലെ സാക്ഷി

കാലപ്രവാഹത്തിലെ സാക്ഷി പല്ലവി: ആഴത്തിൽ വേരൂന്നിയോരീ വൃക്ഷമേ, കാലപ്രവാഹത്തിൻ ശാന്തമാം ആശ്രയമേ. മനുഷ്യർ വരുന്നു, വഴുതിപ്പോകുന്നു, ക്ഷണികമീ ജീവിത യാത്രയല്ലോ... മൗനപ്രാർത്ഥനയായ് മായമീ ലോകം. അനുപല്ലവി: ഗർവ്വോടെ തലയുയർത്തി നിൽക്കുന്ന നിൻ തണലിൽ ശാന്തി നേടുന്നു ഏവരും. നിർത്താതെയുള്ളൊരീ പാച്ചിലിനിടയിൽ, നിൻ സാന്നിധ്യം ആരുമറിയാതെ പോകുന്നു. ചരണം: മഞ്ഞും വെയിലും മാരിയും താണ്ടി, പ്രതിഫലമേതും കാംക്ഷിക്കാതെ... മാറിവരുന്നൊരീ ഋതുഭേദങ്ങളിൽ, നിൻ സ്നേഹത്തണലേകുന്നു നീ ഏവർക്കും എത്ര സുന്ദരമീ നിശ്ചല ഭാവം! ജനനമരണങ്ങൾക്കിടയിലെ സായൂജ്യം. അല്പനേരം നിൻ ചുവട്ടിലൊരിരിക്കൽ, മനസ്സിനാനന്ദമേകും സൗഭാഗ്യം... ധന്യം. ജീ ആർ കവിയൂർ  15 03 2026 (കാനഡ, ടൊറൻ്റോ)

മലയാളം കേൾക്കവേ

മലയാളം കേൾക്കവേ മറുനാട്ടിലെങ്കിലും  മറക്കില്ല മൊഴിയൊന്നു മലയാളം കേൾക്കുകിൽ  മനസ്സറിയാതെ തിരിഞ്ഞു മലരിനോട് അടുക്കുന്നുവല്ലോ  മധുരം കണ്ട് അണയും  മധുപൻ കണക്കേ  മലയെ ലാളിച്ചു മറു മൊഴിക്കായി  മെല്ലെ തലയുർത്തവേ  മുഖ തരാതെ മിണ്ടാതെ മല്ലാവുമെന്ന് കരുതിയും  മുങ്ങുന്നു പലരും പാവം മാവേലിയെ കണക്കേ മരുവുന്നു മരിക്കുവോളം മല്ലു എന്ന ഓമന പേരുമായി ജീ ആർ കവിയൂർ  14 03 2026 (കാനഡ, ടൊറൻ്റോ)

ഗുരുവായൂരിലും ബ്രാംപ്ടനിലും ( കീർത്തം)

ഗുരുവായൂരിലും ബ്രാംപ്ടനിലും (കീർത്തനം) [Verse 1] കണ്ണാ, നിന്റെ നാമം എത്ര പാടിയാലും കേട്ടാലും മതിവരില്ലെനിക്കെന്തേ? ഗുരുവായൂർ പോയാലും, കാനഡയിലെ- ഗുരുവായൂരാം ബ്രാംപ്ടണിൽ വന്നാലും, ഒരുപോലെ തോന്നുന്നുവല്ലോ കണ്ണാ... [Verse 2] ഗുരുവായൂരും ബ്രാംപ്ടണിലും നീ തന്നെയല്ലോ ഭഗവാനേ... വാഴ്ക, വാഴ്ക നിത്യവും കണ്ണാ. [Charanam 1] പ്രഭാതപ്രദോഷങ്ങൾ തേജസ്സു തൂകുമ്പോൾ ഗുരുവായൂരും ബ്രാംപ്ടണിലും, കണ്ണാ, നിൻ ചാരുത കാണാതിരിക്കാനാവില്ലല്ലോ. (ഗുരുവായൂരും ബ്രാംപ്ടണിലും...) [Verse 3] പുഷ്പഗന്ധത്തിലും പറവകൾ തൻ- മൊഴികളിലും പത്മനാഭ നീ നൽകും അനുഗ്രഹങ്ങൾ! ഗ്രീഷ്മവർഷങ്ങളിലും ശിശിരവസന്തങ്ങളിലും കാത്തുരക്ഷിക്കണേ ഗുരുവായൂരപ്പാ. (ഗുരുവായൂരും ബ്രാംപ്ടണിലും...) [Verse 4] ഇരുളിലും വെളിച്ചത്തിലും ഒരുപോലെ ഹൃദയത്തെ നിറയ്ക്കുന്നു, കണ്ണാ, നിന്നിൽ എന്നെ ഞാൻ കാണുന്നു. എത്ര ദൂരം പോയാലും സദാകാലവും നിൻ സാന്നിധ്യം എൻ മനതാരിൽ അറിയുന്നു- എൻ ബ്രാംപ്ടണിൽ വാഴും ഭഗവാനേ... [Conclusion] കണ്ണാ, ഞാൻ നിന്നെ കാണുന്നു നീ എക്കാലവും എന്റെ ഹൃദയത്തിൽ. ജീ ആർ കവിയൂർ  14 03 2026 ( കാനഡ , ടൊറൻ്റോ)

ജീവിതത്തിന് വില(ഒരു ഗാനം)

ജീവിതത്തിന് വില (ഒരു ഗാനം) ആഹാ… ആഹാ… ഹഹ… എത്ര പറഞ്ഞാലും എത്ര പറഞ്ഞാലും തീരില്ല നിന്നോട് ഒത്തൊരു തീരമില്ലാത്ത കടലുപോലെ ജീവിതം സാഗരത്തിൽ വഞ്ചിയിലായ്  ജൈത്രയാത്ര നടത്തുമ്പോൾ ക്ഷണികമാണെങ്കിലുമേ ക്ഷണമൊന്നറികാ ഈ ജീവിതത്തെ… ആ… ആ… ആ… നാം പിന്നിട്ട വഴികളൊക്കെ കല്ലും മുള്ളും നിറഞ്ഞ താരകൾ. കണ്ടും കൊണ്ടും കാലം നൽകിയ സുഖദുഃഖ സമ്മാനങ്ങളൊക്കെ സന്തതം സുന്ദരം അല്ലോ. ഒന്നു തിരിഞ്ഞ് ഒന്നു നോക്കുക, നാം കൊണ്ട് വന്നത് എന്ത്? കൊണ്ട് പോകുന്നത് എന്ത്? ഒന്നോർക്കുകിൽ എത്ര മനോഹരം… മനോനന്മയം… ചിന്മയം… ഒരു പിടി ചാരമായി മാറുന്ന ഈ ശരീരത്തിനുള്ളിലും അമരമായൊരു സ്പന്ദനം അതിന്റെ പേര് ജീവിതം അതിന്റെ പാട്ട് അനുഭവം. നന്ദി ആരോട് പറയേണ്ടു ഈ ശ്വാസം തന്ന പ്രകൃതിയോടാണോ? ഈ പാത കാട്ടിയ വിധിയോടോ? സുഖവും ദുഃഖവും നൽകി എന്നെ തീർത്ത അനുഭവങ്ങളോടോ? ഒന്നറിഞ്ഞാൽ മതിയല്ലോ ഈ നിമിഷം തന്നെയാണ് വരം ജീവിതം തന്നെയാണ് അനുഗ്രഹം ആഹാ… എത്ര അത്ഭുതം ഈ മനുഷ്യജന്മം… അറിയുക… ഈ കിട്ടിയ ജീവിതത്തിന് വില. ആഹാ… ആഹാ… ഹഹ… ജീ ആർ കവിയൂർ 14-03-2026 | 3:20 AM (കാനഡ, ടൊറന്റോ)

മൂടലുകൾക്കപ്പുറം (Beyond the Clouds)

മൂടലുകൾക്കപ്പുറം (Beyond the Clouds)  വെള്ളിമേഘങ്ങൾ മറയ്ക്കും നീലാകാശം, കാണാത്ത ലോകത്തിൻ ഗൂഢ രഹസ്യം. മഞ്ഞുകണങ്ങൾ തഴുകി മാറുമ്പോൾ, തെളിയുന്നു കൺമുന്നിൽ വാന ശോഭ. മറഞ്ഞിരുന്നൊരു സൂര്യന്റെ തേജസ്സ്, ചിതറുന്ന വർണ്ണങ്ങൾ ഭൂമിയിൽ ഇന്നു. ഇരുളലകൾ നീക്കി വിരിയുന്ന പ്രഭാതം, പുത്തൻ പ്രത്യാശ നൽകും കിരണങ്ങൾ. സ്വപ്നങ്ങൾ ചിറകു വിടർത്തുന്ന ദൂരം, പരിധികൾ ഇല്ലാത്ത അനന്ത വീഥി. മനസ്സിൻ ഭാരങ്ങൾ ഇറക്കി വയ്ക്കാൻ- വിടരുന്നു വെളിച്ചത്തിൻ പുണ്യ തീരം. ജീ ആർ കവിയൂർ  13 03 2026 ( കാനഡ , ടൊറൻ്റോ)

നീലപാറയുടെ വേദി

നീലപാറയുടെ വേദി ആകാശം മുട്ടുന്ന കരിനീല ശൈലം, പ്രകൃതി തൻ പീഠമായ്‌ നിൽക്കും വിസ്മയം. മഞ്ഞിൻ തുകിലാൽ പുതച്ചൊരീ മണ്ണ്, കൺകുളിർമ്മ നൽകുന്ന അത്യപൂർവ്വ ദൃശ്യം. അലറുന്ന കാറ്റിൻ മർമ്മര നാദം, പാറക്കെട്ടിൽ തട്ടി ചിതറും സംഗീതം. സന്ധ്യാ സൂര്യൻ ചാർത്തും പൊൻവർണ്ണം, നിശബ്ദതയിൽ അലിയുന്ന ശാന്ത നിമിഷം. കാലങ്ങൾ സാക്ഷിയായ്‌ മാറിയൊരീ കല്ല്, ധീരതതൻ അടയാളമായ്‌ ഉണരും മന്ദം. കാനന ഭംഗി വിടരും ചാരത്ത്‌- അനന്തമാം പ്രപഞ്ച സത്യം വിളങ്ങുന്നു. ജീ ആർ കവിയൂർ  13 03 2026 ( കാനഡ , ടൊറൻ്റോ)

തുളസിയുടെ പൂവ്

തുളസിയുടെ പൂവ് പ്രഭാത കാറ്റിൽ തലോടി നിൽക്കും, തുളസിത്തറയിലെ പച്ചപ്പിൻ തിളക്കം. മണവാട്ടി പോലെ വിരിയുന്ന പൂവ്, മനസ്സിൽ നിറയും ശാന്ത സുവാസം. നിലവിളക്ക് തെളിയുന്ന നിമിഷങ്ങളിൽ, ഭക്തിയുടെ നാദം മെല്ലെ ഉയരും. കാറ്റിനൊപ്പം പടരുന്ന സുഗന്ധം, ആത്മാവിൽ തൊടും ദിവ്യ സ്പർശം. ചെറുപൂവിൽ മറഞ്ഞിരിക്കുന്നതു, വിശ്വാസത്തിന്റെ അമൃത മാധുര്യം. വീടുകളുടെ ഹൃദയമാകുന്ന തുളസി, ജീവിതത്തിന് അനുഗ്രഹം പകരുന്നു. ജീ ആർ കവിയൂർ  13 03 2026 (കാനഡ , ടൊറൻ്റോ)

മർദ്ദനീയമായ വെയിൽ

മർദ്ദനീയമായ വെയിൽ  പൊൻകതിർ ചൂടി വിരിയുന്ന പ്രഭാതം, മണ്ണിൽ പടരും സുരഭില ദീപ്തി. തണുപ്പിൻ പുതപ്പുകൾ ദൂരെ മാറ്റി, നന്മകൾ പൂക്കുന്ന സ്വർണ്ണ വെളിച്ചം. അറിയാതെ മെല്ലെ തഴുകുന്ന കാറ്റിൽ, മേനിയിൽ ഏൽക്കും മധുരമാം ചൂട്. ഇലകൾ ചിരിക്കും തിളക്കമാർന്നു, പ്രാണനിൽ ഉണരും പുത്തൻ പ്രകാശം. നിഴലുകൾ നീങ്ങി തെളിയും പാത, ഉലകിൻ ഹൃദയം നിറയും ഊർജ്ജം. ആകാശം നൽകും കനകവർണ്ണമതാ- ലിംഗനം ചെയ്യുനീ ജീവനേകാൻ. ജീ ആർ കവിയൂർ  13 03 2026 (കാനഡ , ടൊറൻ്റോ)

തണുത്ത കാറ്റിലെ പ്രണയം

തണുത്ത കാറ്റിലെ പ്രണയം തണുത്ത കാറ്റിൽ നിന്നെ ഞാൻ തേടി,   ഇലകളുടെ ചലനത്തിൽ നിന്റെ ശബ്ദം കേൾക്കുന്നു.   മഞ്ഞുപോലെ ഹൃദയത്തിൽ പെയ്യുന്ന സ്നേഹം,   നിശ്ശബ്ദമായ വാക്കുകളിൽ മുറുകുന്നു.   കാറ്റിന്റെ സ്പർശം കൈകളിൽ തട്ടിയപ്പോൾ നീ എങ്ങനെ നീങ്ങി,   അറിയില്ല, മനസിലെ താളങ്ങൾ താളം പകരുന്നുവോ.   നിലവൊളിയിൽ നിന്റെ മിഴികൾ കാണുമ്പോൾ,   കാലവും സമയവും നിശ്ചലമാകുന്നു, ഹൃദയം ആഴത്തിൽ മിടിക്കുന്നു.   അനുരാഗം മിന്നി മറയുന്നു, നക്ഷത്രം പോലെ,   തണുത്ത കാറ്റിന്റെ തലോടലാൽ കനവ് കാണുന്നു.   നീയും ഞാൻയും ഒരുമിച്ചിടുമ്പോൾ,   ലോകം നിശ്ശബ്ദമായി സാക്ഷിയായി മാറുന്നു. രചന ജി.ആർ. കവിയൂർ 12 03 2026 ( കാനഡ , ടൊറൻ്റോ)

കാവുങ്കൽ ശാസ്താ (കീർത്തനം)

കാവുങ്കൽ ശാസ്താ  (കീർത്തനം) (പല്ലവി) ഏഴാം കടലിനിപ്പുറത്ത് എൻ മനസ്സാം കോവിലിലായ്  നെയ്ത്തിരി കത്തിച്ചു വെച്ചു  നെഞ്ചുരുകി നിന്നെ വിളിക്കുന്നു... കാവുങ്കൽ വാഴും ധർമ്മശാസ്താവേ  കാത്തു കൊള്ളുക നിത്യം ഞങ്ങളെ നീ... (അനുപല്ലവി) എല്ലാമറിയുന്നവനേ നിന്നരികിലെത്തി ഏറെ കൊതിയോടെ വിളിക്കുവാൻ നിൻ ശരണ കീർത്തനങ്ങൾ ചൊല്ലുവാൻ ശക്തി നൽകി അനുഗ്രഹിക്കു ഭഗവാനേ... കാവുങ്കൽ വാഴും ധർമ്മശാസ്താവേ  കാത്തു കൊള്ളുക നിത്യം ഞങ്ങളെ നീ... (ചരണം 1) കാവിലെ സപ്താഹ പുണ്യവേളയിൽ കൺകുളിർക്കെ നിൻ രൂപം കാണുവാൻ ദൂരദേശത്തിരുന്നും വിങ്ങുന്നെന്റെ ഉള്ളം വിളി കേൾക്കണേ കാവുങ്കൽ വാഴും നാഥാ... (ചരണം 2) തടസ്സങ്ങൾ മാറ്റുന്ന ഭഗവാനേ അവിടുത്തെ തിരുനടയിൽ എത്തുവാൻ ദയ കാട്ടണേ... ഏഴാഴി താണ്ടി വന്നിടാം ശ്രീ ധർമ്മ ശാസ്താവേ അങ്ങയുടെ പാദപത്മത്തിൽ അർച്ചന ചെയ്തിടാം... (മുദ്രാവരി) കവിയൂർ പടിഞ്ഞാറ്റുംചേരി തൻ പുണ്യമേ കാവുങ്കൽ വാഴും എൻ ധർമ്മശാസ്താവേ... കാത്തു കൊള്ളുക നിത്യം ഞങ്ങളെ നീ... ശരണമയ്യപ്പാ... ശരണമയ്യപ്പാ... രചന ജി.ആർ. കവിയൂർ 12 03 2026 ( കാനഡ , ടൊറൻ്റോ)

നീയെന്ന പ്രണയാക്ഷരങ്ങൾ (ഗസൽ)

നീയെന്ന പ്രണയാക്ഷരങ്ങൾ (ഗസൽ) ഓർക്കുന്നിന്നും രാപകലില്ലാതെ മിഴി നീർ തുടച്ചിരുന്നു നിനക്കായ്  മറക്കാനാവുന്നില്ലാ മധുരനോവുകൾ ഇന്നുമോർക്കുന്നു ഇന്നും നിനക്കായ് ആഗ്രഹങ്ങളുടെ നിറങ്ങൾ പെയ്തിരുന്നു ആരുമറിയാതെ കൊണ്ട് നടന്നിരുന്നു അണയാത്ത സ്വപ്നങ്ങൾ പങ്ക് വെക്കാൻ അന്നുമിന്നും കൊതിയെറും ഹൃദയം നിനക്കായ് സ്നേഹമെന്ന അണയാത്ത വികാരവുമായ് അലഞ്ഞിരുന്നു ഒരുനോട്ടത്തിൻ്റെകിരണത്തിനായി കാണാനായി കാത്തിരുന്നു നിനക്കായ് പലവുരു കണ്ണുകൾ തമ്മിലിടഞ്ഞിരുന്നു പരസ്പരം പറയാനാവാതെ ഉള്ളിലൊതുക്കിയിരുന്ന സത്യം ഇന്നും വിരൽ കടിച്ചു ഓർക്കുന്നു നിനക്കായ് എല്ലാവരുടെയും ആഗ്രഹത്തിന് വിരുദ്ധമായി, മറ്റുള്ളവരുടെ നോട്ടം ഒഴിവാക്കിക്കൊണ്ടു നടുന്നു എന്നും ഓർമ്മത്താളിൽ സൂക്ഷിച്ചു നിനക്കായ് നിന്നെ ഒറ്റയ്ക്ക് കണ്ടപ്പോഴെല്ലാം, ലളിതമായ വാക്കുകളിലൂടെ എൻ വികാരങ്ങൾ അറിയിക്കാൻ ആഗ്രഹിച്ചു എങ്കിലുമിന്നും ഓർക്കുന്നു നിനക്കായ് രഹസ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ആ കൂട്ടുകെട്ട് ഇപ്പോഴും മനസ്സിലുണ്ട് . ഇനിയങ്ങ് ശ്വാസം ഉയർന്നു താഴും വരെ അവസാനകാലം വരെ ജീവിക്കു നിനക്കായ് ഈ പ്രണയാക്ഷരങ്ങളാൽ മായാതെ മനസ്സിൽ മെഴുകുപുരട്ടി നിനക്കായ് “ജീ ആർ” ഇന്നും ക്ഷതമില്ലാ...

ശിശിരമകന്നുവിഷു അടുത്തു (ഗാനം)

ശിശിരമകന്നു വിഷു അടുത്തു  (ഗാനം) മഞ്ഞിൻ മൗനം അകന്നു മഞ്ഞ വെയിൽ ചിരി തൂകി മനോഹര കാഴ്ചയിൽ മനസ്സാകെ പൂത്തുലഞ്ഞു  മരങ്ങൾ ഇലയില്ലാതെ  മെല്ലെ കാറ്റിലാടി ശിശിര മേഘങ്ങൾ അകലെ നിന്നു  മൂളി പാടി നീന്തി അരയന്നങ്ങൾ മേട വിഷുവും കണിയൊരുക്കും  മലനാടിന്നോർമ്മകൾ വല്ലാതെ മദിച്ചു ഒരു മയിൽ പേടയായി  മടക്ക കാഹളത്തിനിടയിൽ  യുദ്ധത്തിന് മാറ്റൊലിയാകുന്നു ജീ ആർ കവിയൂർ  09 03 2026 ( കാനഡ , ടൊറൻ്റോ)

കാളിയ മർദ്ദനം

കാളിയ മർദ്ദനം  [പല്ലവി] കറു കറുത്തിതു കാളിന്ദി കാളിയൻ തൻ പത്തി താണുവല്ലോ കണ്ണാ നിൻ മർദ്ദനം അപാരം കണ്ണാ നീ കാത്തു കൊൾക ഭഗവാനേ [ചരണം 1] യമുനാതീരത്ത് ബാലഗോപാലന്റെ തെളിമയാർന്ന മഹിമ കാളിയൻ തലമേൽ ദിവ്യലീലയാടിയ ദയാമയ കൃപ ഗോകുലം മുഴുവൻ ആശ്ചര്യചകിതരായ നിമിഷം ദേവഗണം പുഷ്പവൃഷ്ടി ചൊരിഞ്ഞു ദിവ്യഗാനം പാടി [ചരണം 2] മുരളിനാദം നിറഞ്ഞു ദിക്കുകൾ എല്ലാം കണ്ണന്റെ ചാരുത കാണ്മാൻ വൃന്ദാവനം നിശ്ചലം അസുരത്വം തകർന്നു ഈശ്വരകൃപ തെളിഞ്ഞു ഭൂമിയാകെ ആനന്ദധാരയായി അനുഗ്രഹം പകർന്നു [ചരണം 3] കരുണാമയാ നിൻ പദശരണം ഭക്തഹൃദയം നിറയും അമൃതസ്മരണം ദുരിതമകറ്റി രക്ഷിക്കുന്ന ദിവ്യശക്തി ഗോവിന്ദാ നിന്റെ നാമം ജീവന്റെ ദീപം [പല്ലവി] കറു കറുത്തിതു കാളിന്ദി കാളിയൻ തൻ പത്തി താണുവല്ലോ കണ്ണാ നിൻ മർദ്ദനം അപാരം കണ്ണാ നീ കാത്തു കൊൾക ഭഗവാനേ ജീ ആർ കവിയൂർ  10 03 2026 ( കാനഡ , ടൊറൻ്റോ)

ചമ്രവട്ട ചിന്തകൾ©

ചമ്രവട്ട ചിന്തകൾ© ചക്രവാളം ചുവന്നതും ചുട്ടുപൊള്ളി പുകയുന്നതും ചമ്രവട്ടമാകെ ചിന്തയിൽ ചലിക്കുന്നില്ല ഒന്നുമേ... ചുറ്റും ഭീതിയോടെ സർവ്വ ചരാചരങ്ങളും നടുങ്ങി ചാരമുയർന്ന കാറ്റിലാകെ ചാവുനോവുകളുടെ ഗന്ധം... ചാവേറുകൾ ഏറുന്നു ചില്വാനത്തിനായെന്തും ചെയ്യാനൊരുങ്ങുന്നുവർ ചാവാലിയേക്കാൾ ലജ്ജാകരം... ചതഞ്ഞരഞ്ഞ സ്വപ്നമായ്‌ ചിതറിവീണ ജീവിതം ചെമ്മണ്ണിൽ ലയിക്കവേ ചൊരിയുന്നു കണ്ണീർ മഴയായ്.. ചൂളമടിക്കും കാറ്റുപോലും ചോരയുറഞ്ഞ വഴികളിൽ ചുടുനിശ്വാസമായ് മാറുന്നു ചെറു നൊമ്പരങ്ങൾ ശേഷിപ്പായ്.. GR kaviyoor 11 03 2026 (Canada, Toronto)

രാമനാമപ്രിയനേ©

കവിയൂർ ഹനുമാൻ സ്വാമിയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്ന ഒരു ഭക്തിസാന്ദ്രമായ സമർപ്പണം. രാമനാമത്തിന്റെ പൊരുളും ഹനുമാൻ സ്വാമിയോടുള്ള ഭക്തിയും തുളുമ്പുന്ന വരികൾ. രാമനാമപ്രിയനേ© രാമ രാമ രാമ ഭക്തനാം ഭഗവാനേ രാമനാമം നിത്യം ജപിക്കും ഭഗവാനേ രാമഭക്തി എന്നെ നേർവഴി നയിക്കണേരാമദൂതാ രാമനാമപ്രിയനേ നമസ്തേ നമസ്തേ. അഹംബോധത്തെ അറിഞ്ഞു ഞാനിതാ അലിയുന്നു അവിടുത്തെ കൃപയാലേ അണയും നേരം അവിടുത്തെ പ്രഭയിതിൽ അങ്ങേ രൂപം കണ്ടു കണ്ണടയ്ക്കാനുള്ള അനുമതിയും ഭാഗ്യവും നൽകണേ ഭഗവാനേ. ഞാനെന്ന ഞാനും അഖിലവും ഒന്നെന്നു തിരിച്ചറിയാനുള്ള ജ്ഞാനം നൽകി എന്നിൽ ജ്യോതി പകർന്ന് അങ്ങിൽ ലയിപ്പിക്കണേ ഭഗവാനേ. ആത്മസ്വരൂപനേ അവിവേകം മാറ്റുവാൻ ആത്മധൈര്യം പകർന്നു നിത്യം കീർത്തിക്കാൻ ആത്മബലവും നൽകി പരിപാലിക്കണേ ആത്മസ്വരൂപനേ രാമനാമപ്രിയനേ നമസ്തേ നമസ്തേ. രാമ രാമ രാമ ഭക്തനാം ഭഗവാനേ രാമനാമം നിത്യം ജപിക്കും ഭഗവാനേ രാമഭക്തി എന്നെ നേർവഴി നയിക്കണേരാമദൂതാ രാമനാമപ്രിയനേ നമസ്തേ നമസ്തേ. ജീ ആർ കവിയൂർ  09 03 2026 ( കാനഡ , ടൊറൻ്റോ)

ഏകാന്ത ചിന്തകൾ 294

ഏകാന്ത ചിന്തകൾ 294 നിശ്ശബ്ദത്തിൽ കേട്ടു ഹൃദയം പാടി, മഞ്ഞുതൊടുന്ന മഴപ്പെയ്യലിൽ കടന്നു പോയി, ചെറുപാടുകൾക്കിടയിൽ പൊടിക്കാറ്റിനെ നന്നായി അറിഞ്ഞു, വേദനകളിൽനിന്നും പുതിയ വാസ്തവം കണ്ടെത്തി. തണുത്ത രാവുകളിൽ പ്രതീക്ഷയെ പിടിച്ചു നിലച്ചു, ഓർമ്മകൾ പൊട്ടിപ്പുറപ്പെട്ടിടങ്ങളിൽ കരുണയെ കണ്ടെത്തി, വീര്യം കുത്തിനിൽക്കുന്ന ദു:ഖ സഞ്ചാരങ്ങളിൽ ഒളിച്ചു, സ്നേഹത്തിന്റെ സൂക്ഷ്മതയും കരുതലും മനസ്സിലാക്കി. പുതിയ വഴികളിൽ വിശ്വാസത്തിന്റെ വെളിച്ചം കണ്ടു, അപരിചിത നടപ്പാതകളിൽ സ്വപ്നങ്ങളെ തൊട്ടു, സാഹസികമായ യാത്രയിൽ ശാന്തിയുടെ അമൃതം രുചിച്ചു ജീവിതത്തിന്റെ സൗന്ദര്യം എല്ലായ്പ്പോഴും സാക്ഷാത്കരിച്ചു. ജീ ആർ കവിയൂർ  09 03 2026 ( കാനഡ , ടൊറൻ്റോ)

മനസ്സ് മൗനം തിരഞ്ഞെടുത്തു©( സഹാന രാഗം)

മനസ്സ് മൗനം തിരഞ്ഞെടുത്തു© ( സഹാന രാഗം) മനസ്സ് വീണ്ടും മൗനം തിരഞ്ഞെടുത്തു നിന്നോർമ്മകളിൽ വല്ലാതെ നൊമ്പരം ശ്വാസം ഉയർന്നു താണു നെഞ്ചിൽ ഇടക്ക മുഴങ്ങി കൊണ്ടേയിരുന്നു രാത്രി വീണ്ടും കണ്ണുനീർ സമ്മാനിച്ചു കണ്ണുകൾ നിന്നെ തേടി നിന്നിരുന്നു നിഴലുകൾ ഭിത്തിയിൽ വന്നു മായുമ്പോൾ നിന്റെ സാമീപ്യത്തിന്റെ സുഗന്ധം അറിഞ്ഞു ഹൃദയത്തിൽ വിരിഞ്ഞ അക്ഷരമലരുകൾ കൊഴിയാതെ ഇന്നും കോർത്ത് എടുക്കാൻ എത്രയോ പണിപ്പെട്ടു ഞാൻ ഇന്നും നിനക്കായി മാത്രം പ്രിയതേ… ജീ ആർ കവിയൂർ  10 03 2026 ( കാനഡ, ടൊറൻ്റോ)

പുലരിയുടെ ചിരിയും, രാത്രിയുടെ അകൽച്ചയും (ഗസല്‍)

പുലരിയുടെ ചിരിയും,  രാത്രിയുടെ അകൽച്ചയും  (ഗസല്‍) രാത്രി അകന്നു പോയി വീട്ടിലെ സ്നേഹ വെളിച്ചം, പുലരി ചിരിച്ചു, പിന്നെയും ആങ്കണത്തിൽ സ്നേഹ വെളിച്ചം. മൗനത്തില്‍ കഴിഞ്ഞ രാത്രി പോയതാണ്,  പക്ഷേ കണ്ണുകളില്‍ പ്രതീക്ഷയുടെ നിഴല്‍ സ്നേഹ വെളിച്ചം. ചില വാക്കുകള്‍ കടുത്തതും, ചില പരാതികള്‍ പൂർണ്ണമല്ലാതേ, പുലരിയുടെ വരവോടെ ഹൃദയത്തിൽ ശാന്തി സ്നേഹ വെളിച്ചം. കേടുപാടുകളുടെ തിരക്കിലായിരുന്നു, ഹൃദയം സങ്കടത്തിലായി, നിന്റെ പുഞ്ചിരിയില്‍ വീണ്ടും കിട്ടി ആ പുത്തൻ സ്‌നേഹം, സ്നേഹ വെളിച്ചം. ചെറിയ കാര്യങ്ങളില്‍ ദൂരം വർദ്ധിച്ചപ്പോള്‍ ഒരു സ്‌നേഹനിഴല്‍ കൊണ്ട് ജീവിതത്തിനു പുതിയ സ്നേഹ വെളിച്ചം. രാത്രിയുടെ ഏകാന്തതയിൽ ഹൃദയത്തിനു ഭാരമായി, സ്നേഹത്തോടെ പറഞ്ഞു, ഹൃദയത്തിന് ആശ്വാസ വെളിച്ചം ജീ ആർ പഠിച്ചു ബന്ധങ്ങളുടെ സത്യം, ഗസല്‍ തീർത്ത ആ പ്രണയത്തിൻ്റെ വെളിച്ചം. ജീ ആർ കവിയൂർ  09 03 2026 ( കാനഡ , ടൊറൻ്റോ)

മഞ്ഞുരുകുന്ന മനസ്സ്, മാടിവിളിക്കുന്ന നാട് ( ഗാനം)

മഞ്ഞുരുകുന്ന മനസ്സ്,  മാടിവിളിക്കുന്ന നാട് ( ഗാനം) പെയ്യാതെ പെയ്യുന്ന മഞ്ഞിൻ്റെ തടവറ- യ്ക്കപ്പുറം ദൂരെയാ വിഷു കണിയൊരുങ്ങും, അച്ഛനും അമ്മയും അനുജനും കാത്തിടും അനുഗ്രഹപ്പൊൻകണിയും കൈനീട്ടവും . പതിനാറു മാസമായ് പിച്ചവെക്കും കുഞ്ഞും ആദ്യമായ് കാണുന്ന മാതൃഭൂമിയും പിന്നെ, ഇളയവൾ തൻ സ്നേഹപ്പൂമകൻ തന്നൊരു എട്ടുമാസത്തെയാ നീണ്ട കാത്തിരിപ്പും. യുദ്ധത്തിൻ ഭീതിയിൽ നിശ്ചലമാകാതെ ചിറകു വിരിക്കണം നമ്മെക്കാണാൻ, മേടത്തിൽ നമ്മൾതൻ മണ്ണിലണഞ്ഞിടാൻ പ്രാർത്ഥനയോടെയാ സ്നേഹയാത്ര. ജീ ആർ കവിയൂർ  09 03 2026  (കാനഡ, ടൊറൻ്റോ)

അർത്ഥമില്ല.(ഒരു ഗസൽ)

അർത്ഥമില്ല. (ഒരു ഗസൽ) നിന്റെ ഉദ്ദേശം അത്ര മോശമല്ല,   പക്ഷേ ഇപ്പോൾ നിന്നെ ഓർക്കുന്നതിൽ അർത്ഥമില്ല.   കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും ഉണർത്തുന്നതിൽ എന്ത് ലാഭം,   ഈ ഉണങ്ങിയ മുറിവുകൾ വീണ്ടും കൊരിയുന്നതിൽ അർത്ഥമില്ല.   ഈ ബന്ധം വീണ്ടും പുനരുജ്ജീവിക്കണമെന്ന് ഹൃദയം ആഗ്രഹിച്ചു,   പക്ഷേ തകർന്ന ഹൃദയം ചേർക്കുന്നതിൽ അർത്ഥമില്ല.   അവൻ തിരികെ വന്നാലും ഇനി എന്താണ് മാറുക,   പഴയ ഓർമ്മകൾ വീണ്ടും ഉണർത്തുന്നതിൽ അർത്ഥമില്ല.   ഈ ബന്ധങ്ങളുടെ വഴിയിൽ ഇപ്പോൾ മൗനം തന്നെ നല്ലത്,   എല്ലാ വികാരവും വാക്കുകളിൽ പറഞ്ഞുതീര്ക്കുന്നതിൽ അർത്ഥമില്ല.   വിട്ടുവീഴ്ചകളും ചെയ്തു, ക്ഷമയും ഞാൻ പരീക്ഷിച്ചു,   ഇനി ഹൃദയവേദന മറച്ചുവെക്കുന്നതിൽ അർത്ഥമില്ല.   ജി. ആർ., ഇനി ഈ പഴയ കഥകൾ വിടുന്നു,   അണയുന്ന തീ വീണ്ടും കത്തിക്കുന്നതിൽ അർത്ഥമില്ല. ജീ ആർ കവിയൂർ  (08 03 2026) (കാനഡ, ടൊറൻ്റോ)

സ്ത്രീശക്തി

സ്ത്രീശക്തി അമ്മയുടെ കരങ്ങളിൽ സ്നേഹമുണ്ട് സഹോദരിയുടെ വാക്കുകളിൽ കരുതലുണ്ട് മകളുടെ ചിരിയിൽ വെളിച്ചമുണ്ട് വേദന ഉള്ളിലൊതുക്കി പുഞ്ചിരിക്കാനറിയുന്നവൾ ദുരിതങ്ങൾ വന്നാലും തളരാത്തവൾ സ്വപ്നങ്ങൾ നെഞ്ചിൽ വളർത്തുന്നവൾ വീട്ടിന്റെ ദീപം തെളിയിക്കുന്നവൾ ജീവിതത്തിന് നിറം നൽകുന്നവൾ സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കുന്നവൾ ലോകം മുന്നോട്ട് നീങ്ങുമ്പോൾ സ്ത്രീയുടെ ശക്തി കൂടെ നടക്കുന്നു അവൾ തന്നെയല്ലോ സന്തതസഹചാരിയും ജീവിതത്തെ നയിക്കുന്നാത്മ ജ്യോതിയാർന്നവളാം  ആദി ശക്തി പരാശക്തിയെന്നറിയുക ജീ ആർ കവിയൂർ  08 03 2026 (കാനഡ, ടൊറൻ്റോ)

മധുരനോവിൻ കാലം(ഗാനം)

മധുരനോവിൻ കാലം (ഗാനം) ഹും… ഹും… ഹും…   ഹും… ഹും… ലാ… ലാ…   മാഞ്ഞുപോയ   മധുരനോവിൻ കാലം   മനസ്സിൻ തീരത്ത്   മുഴങ്ങുന്നുവോ   മന്ദമാരുതൻ്റെ തലോടലിൽ   മരീചിക പോലെ   മനമാകെ വീണ്ടും   മലരുന്നുവോ   മിഴിനീരിലെൻ   മൊഴിനീരിലായി   മാഞ്ഞു മറയുന്നു   മഞ്ഞുരുകുന്നു   മനമുദ്രകളിൽ   മരുവന്നു മെല്ലെ   മൗനമായൊരു   മന്ദസ്മിതം ചുണ്ടിൽ വിരിഞ്ഞു മരീചിക തേടി   മരുപ്പച്ചയുടെ   മായകൾ കണ്ട്   മൃദുചിറകിലേറി   മണൽപ്പരപ്പിപ്പുറം   മുല്ലപ്പൂ മണമാർന്ന   മേനിയുടെ സാമീപ്യം   മാത്രമായി ചിന്തകളിൽ   മറവിയുടെ   മൂടൽമഞ്ഞിൽ   മൂടിയെങ്കിലും   മനസ്സിനുള്ളിൽ   മടങ്ങിവരും   മധുരസ്വപ്നങ്ങൾ   മൗനഗാനമായി   മലരുന്നുവോ ജീ ആർ കവിയൂർ  07 03 2026 (കാനഡ, ടൊറൻ്റോ)

വീട് പണിയാൻ വീട് വിടണം

വീട് പണിയാൻ വീട് വിടണം മണ്ണിനും മിന്നിനും പൊന്നിന്നും കൂരയൊന്നു പണിയാനും വീട് വിട്ടും നാടും നഗരവും രാജ്യവും വിട്ട് പോകേണ്ടത് കൊടിയുടെ നിറവും മതചിഹ്നങ്ങളുമില്ലാതെ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നിൽക്കുന്നവരുടെയിടയിൽ പരിഹാസ്യരായി മാറുന്നു   വിളിപ്പേര് പ്രവാസി എന്നും   തിരികെ വന്നാലെന്ന് മടക്കമെന്നു?"   ചോദ്യവും ദാരിദ്രവാസിയാക്കുന്നു അക്ഷരമാലകൾ മറവിയുടെ ഏടുകൾ തേടുന്നു കുരുന്നുകൾ ഇരുളിൽ തപ്പുന്നു പൈതൃകത്തിൻ്റെയും സംസ്കാരത്തിൻ്റെയും വിലയറിയാതെ കടൽ കടക്കാനോരുങ്ങുന്നു അതേ ഇന്ന് കടം കേറും അളം കേരമില്ലാതെ ആകുന്ന നാടിനെ കേരളം എന്ന് വിളിക്കുമ്പോഴും വീട് പണിയാൻ വീട് വിട്ട് പോകണം ജീ ആർ കവിയൂർ  06 03 2026 ( കാനഡ, ടൊറൻ്റോ)

ഭൂമിയുടെ അവകാശികൾ (ഗാനം)

ഭൂമിയുടെ  അവകാശികൾ  (ഗാനം) അല്ലയോ മനുഷ്യാ അറിക നിങ്ങള് നിങ്ങൾ തൻ മേൽക്കോയിമകളെ ഓ ഓ ഓ ഓഹോ ആ ആഹ ഓ ഓ ഓ ഓഹോ ആ ആഹ ചന്തമേറുന്ന പുള്ളികൾ ചാർത്തിയ  ചാരെ നിൽക്കും ഇളമാൻ കുരുന്നുകളെ  നിഷ്കളങ്കമാം നിങ്ങൾ തൻ മിഴിരണ്ടും നിശബ്ദരായ് ഭൂമിയെ നോക്കി നിൽപൂ. മണ്ണും വിണ്ണും നിങ്ങൾക്കും സ്വന്തമെങ്കിലും മനുഷ്യൻ കാട്ടും ക്രൂരതയേറെ ഏറുന്നു  സ്വാർത്ഥത തീർക്കുമീ കലഹങ്ങൾക്ക് മുന്നിൽ  നോവു ചുമക്കുന്നു മിണ്ടാപ്രാണികൾ. സ്നേഹം വിളയും വനമാകെ വേണം ഹിംസയൊഴിഞ്ഞൊരു ലോകം പുലരണം ഒരുമിച്ചു വാഴാം ഈ മണ്ണിലാകെ ഉയരട്ടെ ശാന്തിതൻ നവഗീതം. അല്ലയോ മനുഷ്യാ അറിക നിങ്ങള് നിങ്ങൾ തൻ മേൽക്കോയിമകളെ ഓ ഓ ഓ ഓഹോ ആ ആഹ ഓ ഓ ഓ ഓഹോ ആ ആഹ ജീ ആർ കവിയൂർ  05 03 2026 (കാനഡ, ടൊറൻ്റോ)

എവിടെ എങ്ങിനെ എന്നൊരു ചോദ്യം

എവിടെ എങ്ങിനെ എന്നൊരു ചോദ്യം എഴുതാ പാടിനപ്പുറം എരിഞ്ഞു അമർന്ന് എണ്ണമറ്റ ദിശകളും ഏലുകകളും താണ്ടി എന്താണ് എന്നൊരു തിരിച്ചറിവ് ഉണരുന്നു എത്ര എന്നൊരു അളവുകോൽ ഉറയൂരി  എളുപ്പത്തിൽ തിരികെ ഇടാനാവാത്ത എല്ലില്ലാത്ത അവയവയങ്ങളുടെ ചലനം  ഏറെ പറയാനശക്തനായീ ചക്രവാള ചരുവിൽ ജീ ആർ കവിയൂർ  04 02 2026 ( കാനഡ, ടൊറൻ്റോ) സ രി₂ ഗ₃ പ മ₂ ഗ₃ പ ദ₂ നി₃ സ് സ് നി₃ ദ₂ പ മ₂ ഗ₃ മ₁ രി₂ സ

മോദകപ്രിയനേ പരനേ (കീർത്തനം)

Image
  മോദകപ്രിയനേ പരനേ മോദകപ്രിയനേ പരനേ മോദമുണർത്തും മനമധുരാ മഹാഗണപതിയേ ശരണം ശരണം മാർഗവിഘ്നങ്ങളെ മാറ്റുന്നവനേ മാനസദുഃഖങ്ങൾ മായ്ക്കുന്നവനേ മോക്ഷപ്രദായക മഹോന്നതാ മഹാദേവി–പാർവ്വതി മകനേ മംഗളദായക മഹിമനേ മന്ത്രസ്വരൂപ മഹാനിധേ മനസിൽ വാഴും മാധുര്യവാനേ മുക്തിപഥം തെളിയിക്കേണമേ മാമ്പഴലോഭം മറന്നവനേ മാതാപിതാക്കളെ ലോകമെന്നു മഹിമയോടെ മൊഴിഞ്ഞവനേ മുരുകനോടു മോദിച്ചവനേ മഹാഗണപതിയേ ദയാനിധേ മാനവജീവിത മംഗളമേ മണിമുഴങ്ങും മനതാളത്തിൽ മഹിമാഗാനം ഉയരട്ടെ മോദകപ്രിയനേ പരനേ മോദമുണർത്തും മനമധുരാ മഹാഗണപതിയേ ശരണം ശരണം ജീ ആർ കവിയൂർ  04 03 2026 (കാനഡ, ടൊറൻ്റോ)

മടങ്ങാൻ തുടിക്കുന്ന ഹൃദയം©

 മടങ്ങാൻ തുടിക്കുന്ന ഹൃദയം© അസ്തമയ ശോഭയിൽ വിണ്ണിൽ പറക്കവേ, അകലെയാം പ്രിയരെ കാണാൻ കൊതിയായ്. രക്തം ചിന്തുന്ന പോർക്കളം മായവേ, ശാന്തി തൻ ഗീതം വിരിയുമോ മണ്ണിൽ? പുകയുന്ന വീഥിയും നിലവിളികളും പിന്നിലാക്കി, സ്വപ്നച്ചിറകിലേറി ദൂരം താണ്ടുന്നു. സ്നേഹത്തിൻ തൂവലുകൾ വിരിച്ചു മെല്ലെ, മാനം കീഴടക്കി പക്ഷിപോൽ നീങ്ങുന്നു. മടക്കയാത്ര തൻ വേഗത കൂടവേ, മനസ്സിൽ പൂക്കുന്നു പ്രത്യാശ തൻ മൊട്ടുകൾ. ഇനിയൊരു വിരഹവും കടന്നു വരാതെ, പ്രിയരൊന്നു ചേർന്നു പുഞ്ചിരിക്കാൻ കൊതിയായ്. ജീ ആർ കവിയൂർ  04 02 2026 ( കാനഡ, ടൊറൻ്റോ)

കരുതലിന്റെ ചുവട്

 കരുതലിന്റെ ചുവട്  തണലേകും മരമായി നീ എന്റേതു ചാരെ നിൽക്കേ,   ഇടറുന്ന പഥങ്ങളിൽ തുണയായി മാറുന്നു.   സ്നേഹത്തിന്റെ തലോടൽ ആശ്വാസമായി പെയ്യുമ്പോൾ,   മനസ്സിലെ നോവുകൾ മെല്ലെ മാഞ്ഞുപോകുന്നു.   താങ്ങായി നീട്ടുന്ന നിന്റെ കരങ്ങൾ നൽകുന്നു ധൈര്യം,   പുതുജീവനത്തിന് വെളിച്ചമാകുന്നു.   കണ്ണിലെ കനിവാൽ ഇരുള് നീക്കി മുന്നിൽ നീ,   തെളിക്കുന്നു സത്യമായ് നേരായ പാതകൾ.   വീഴാതെ കാക്കുന്ന ജാഗ്രത കരുത്തിൽ നിറഞ്ഞു,   കാലം കുറിക്കുന്നു ധന്യമായ നിമിഷങ്ങൾ.   ഒരുമിച്ച് നീങ്ങുന്ന ഈ യാത്രയിൽ എന്നും,   കരുതൽ തിളങ്ങുന്നു പൊൻതാരകം പോലെ. ജീ ആർ കവിയൂർ  03 03 2026 (കാനഡ, ടൊറൻ്റോ)

മിന്നലിൻ ദീപം

 മിന്നലിൻ ദീപം ഇരുളിന്റെ മറവിൽ ആകാശം കാത്തുനിന്നു,   മേഘങ്ങളുടെ ഹൃദയം ഭാരമായി നിറഞ്ഞു.   പെട്ടെന്ന് മിന്നൽ ഒരു രേഖ വരച്ചു,   നിശ്ശബ്ദതയുടെ നെഞ്ചിൽ വെളിച്ചം പതിച്ചു.   ഒരു നിമിഷം മാത്രം തെളിഞ്ഞ പ്രകാശം,   എങ്കിലും അനന്തം പോലെ മനസ്സിൽ പതിഞ്ഞു.   അന്ധകാരത്തെ ചോദ്യം ചെയ്ത ആ കനൽ,   ഭയത്തിന്റെ നിഴൽ പിന്നോട്ട് നീക്കി.   മിന്നലിൻ ദീപം ദൈർഘ്യമില്ലാത്തത്,   എന്നാൽ സത്യം തുറന്ന് കാണിച്ചു.   ഇരുളും വെളിച്ചവും തമ്മിലുള്ള അതിർത്തിയിൽ,   ജീവിതം സ്വന്തം പാത കണ്ടെത്തുന്നു. ജീ ആർ കവിയൂർ  03 03 2026 (കാനഡ, ടൊറൻ്റോ)

സന്ധ്യാകനികയുടെ മധുരം

 സന്ധ്യാകനികയുടെ മധുരം സന്ധ്യാകനിക ആകാശത്ത് മൃദുവായി തെളിയുന്നു, ദിവസത്തിന്റെ തിരക്കുകൾ പതുക്കെ മങ്ങുന്നു. ചുവന്ന വെളിച്ചം കാറ്റിൽ കലരുമ്പോൾ, മനസ്സ് നിശ്ചലതയുടെ ചായം സ്വീകരിക്കുന്നു. വീഥികളിൽ ശബ്ദങ്ങൾ കുറഞ്ഞു പോകുന്നു, പക്ഷികളുടെ മടങ്ങിവരവ് നിമിഷം നിറയ്ക്കുന്നു. ആകാശതാരകയുടെ നിസ്സാര ചിരി, അകത്തളങ്ങളിൽ ആശ്വാസം വിതറുന്നു. ദൂരെയൊരു ദീപം തെളിഞ്ഞു നിൽക്കുമ്പോൾ, കാലത്തിന്റെ ചുവട് ശാന്തമായി നീങ്ങുന്നു. സന്ധ്യാകനികയുടെ മധുരം മനസിൽ നിറഞ്ഞു, രാത്രിയിലേക്ക് പ്രതീക്ഷകൾ സൗമ്യമായി കടക്കുന്നു. ജീ ആർ കവിയൂർ  03 03 2026 (കാനഡ, ടൊറൻ്റോ)

ആറ്റുകാലമ്മേ ശരണം

Image
 ആറ്റുകാലമ്മേ ശരണം ആറ്റുനോറ്റു നിൻ നടയിൽ വന്നു  ആറ്റുകാലമ്മേ അടുപ്പുകൂട്ടി പൊങ്കാല   അമ്മേ ശരണം ദേവി ശരണം   ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ   അമ്മേ ശരണം ദേവി ശരണം   ആരാധിക്കുന്നവരെ ചേർത്തണയ്ക്കും   അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത   ആനന്ദ മൂർത്തി എൻ ആത്മ സ്വരൂപിണി അമ്മേ   അറിവിന്റെ കതിരൊളി തൂകും വിളക്കേ   അഭയമരുളും കരുണാനിധിയേ   നിൻ തിരുമുൻപിൽ മനമുരുകി പ്രാർത്ഥിക്കവേ   നിറയുന്നു എന്നിൽ പരമാനന്ദം   അമ്മേ ശരണം ദേവി ശരണം   ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ   അമ്മേ ശരണം ദേവി ശരണം   അർച്ചനയായി ഈ ജന്മം നിൻ പാദത്തിൽ   അർപ്പിക്കുന്നു ഞാൻ സർവ്വവും തായേ   ഏഴാം കടലിനപ്പുറമിരുന്നു ഞാൻ വിളിക്കുന്നു   എൻ കണ്മണികളെ കാത്തിടണേ ഈശ്വരിയമ്മേ അമ്മേ ശരണം ദേവി ശരണം   ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ   അമ്മേ ശരണം ദേവി ശരണം ജീ ആർ കവിയൂർ  02 03 2026 (കാനഡ , ടൊറൻ്റോ)

മോഹങ്ങളുടെ സ്വപ്ന വർണ്ണങ്ങൾ ( പ്രണയ ഗാനം)©

Image
 മോഹങ്ങളുടെ സ്വപ്ന വർണ്ണങ്ങൾ ( പ്രണയ ഗാനം)© നിൻ സജല മിഴികളിലെ അഞ്ജനമാകാൻ മൊഴികളിൽ വിരിയും പ്രണയമായി തുളുമ്പാൻ മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ ലാ ലല ലല ആ ആ ആഹാ  ആ ആ ആഹാ ലാ ലല ലല മഞ്ഞ് പൊഴിയുന്ന വേളയിൽ ഒന്ന് ഒരുമിക്കാൻ ആടിപ്പാടാൻ എൻ ഹൃദയതാളത്തിനോത്തു നിറയാൻ നിന്‍റെ മൃദു സ്പർശത്തിനായി കൊതിക്കുന്നു സ്വപ്നത്തിലെങ്കിലും നീ വരുമോ മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ നീ മഞ്ഞവെയിലിൻ വെളിച്ചമായ് നിന്നെ കാണുവാൻ മറയാത്ത സ്മിതം ഒളിഞ്ഞിരിക്കുമെൻ നെഞ്ചിലെ രാഗമായ് ചുംബനകമ്പന കുളിരിൽ അലിഞ്ഞു ചേരാൻ മൗനരാഗങ്ങളിൽ പോലും അറിയുന്നു നിൻ തുടുപ്പ് മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ നിന്നെ എൻ കണ്ണുകളിൽ മറയാതെ  പ്രണയാക്ഷരണമാക്കാൻ നിശബ്ദ രാത്രിയിൽ ഹൃദയം മുഴങ്ങുന്നു  ഒരു നിമിഷം നിൻ സാന്നിധ്യം അനുഭവിക്കാൻ എൻ ഉള്ളിലെ ഗാനം എന്നും പാടുന്നു മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ വരും വസന്തത്തിന് കനവ് കാണുന്നു ഒരു ചില്ലയിൽ ഒരു കൂട്ടിൽ കൊക്കുരുമ്മി പകലിൻ സുന്ദര നിമിഷങ്ങളിൽ ...

നിനവോ കനവോ ( വിരഹ ഗാനം)

 നിനവോ കനവോ  ( വിരഹ ഗാനം) കനവിലോ നിനവിലോ   അറിയില്ല പിന്നെ   കാലിലോ കാതിലോ   അടുത്ത് വരുന്നുണ്ട്   കിലുക്കം കേൾക്കുന്നുവല്ലോ   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്   ഓ… ഓ… ആ… ആഹാ…   ആഴമാർന്ന നയനത്തിലെ തിളക്കം   അനുരാഗമോ അതിൻ ഭാവമോ   അണയുക വേഗം ഇങ്ങ് അരികിലായി   അണയാതെ കത്തട്ടെ ഹൃദയത്തിൽ   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്   ഓ… ഓ… ആ… ആഹാ…   മഞ്ഞ് മൂടിയ രാവിൽ   മന്ദമായി തഴുകി നീ   മൗനങ്ങൾ വാക്കുകളായി   മനസ്സാകെ പൂത്തു വിരിഞ്ഞു   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്   ഓ… ഓ… ആ… ആഹാ…      നിന്നോടൊപ്പമുള്ള നിമിഷങ്ങൾ   നക്ഷത്രം പോലെ തെളിഞ്ഞു   നീ വിട്ടുപോകുമോ എന്ന ഭയം   വിരൽത്തുമ്പിൽ വിറച്ചു നിന്നു   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ് ...

പ്രാർത്ഥനാ ഗീതം

Image
 .Song Title: പ്രാർത്ഥനാ ഗീതം Lyrics:   Pallavi:   നീ എൻ ഹൃദയ കോവിലിൽ നിത്യം   നിറഞ്ഞു നിന്ന് പ്രഭാ പൂരം പരത്തണേ, ഭഗവാനേ   Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ   5-second Flute + Tabla pause   Stanza 1:   പ്രാർത്ഥനാ ഗീതത്തിന   താള-രാഗങ്ങളൊന്നുമേ അറിയില്ല എങ്കിലും   ഭക്തിയോടെ ഹൃദയം തുറന്നു   പ്രീതിയോടെ പാടുന്നു ഭഗവാനേ   Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ   5-second Flute + Tabla pause   Stanza 2:   ജീവിതമെന്ന പാരാവാരത്തിൻ   തിരകളിൽ പെട്ട് ഉഴറുമ്പോൾ   നീയല്ലാതില്ലോ ആശ്രയം ഭഗവാനേ   നെഞ്ചിൽ നിത്യം മുഴങ്ങുന്നു   നിൻ നാമ സംഗീതങ്ങളൊക്കെ   Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ   5-second Flute + Tabla pause   Stanza 3:   മണൽ തരി പോലെ തിളങ്ങുന്നു നിൻ ചിരി   പച്ച പുതച്ച താഴ്വാരത്തിൽ, പൈക്കിടാങ്ങളുടെ കഴുത്തിലെ കുടമണിയുടെ താളത്തിൽ   നിൻ മുരളി രവം മുഴങ്ങുന്നു   പുല്ലുക...