നീ ഒരു നിലാവായ്

നീ ഒരു നിലാവായ് 

മരിക്കാത്ത ഓർമ്മകളുടെ ഭാവങ്ങളും
മൗനങ്ങൾ പിന്തുടരും വർണ്ണങ്ങളും
മോഹങ്ങൾ മോഹഭംഗങ്ങൾ തിർക്കും
മറക്കാനാവാത്ത നിമിഷങ്ങളും

മനസ്സെന്ന കുതിര കടിഞ്ഞാൺ ഇല്ലാതെ
മഴയെന്നോ വെയിലെന്നോ അറിയാതെ
യാത്രയാവുന്നു ആഴങ്ങളിലേക്കും
ചിറകുകൾ ഇല്ലാതെ ആകാശത്തേക്കും

നീ പോയ വഴികൾ തേടി നടക്കുന്നു
അവിടെ ഇനിയും നിൻറെ പാട്ടുകൾ കേൾക്കും
മൗനമായ് വരികളിൽ നിൻ ശബ്ദം നിലാവാകും
മറവിയിലും നീയൊരു വെളിച്ചമായി നിലക്കും

ജീ ആർ കവിയൂർ
23 07 2025

Comments