പുഴയുടെ തീരത്ത്
പുഴയുടെ തീരത്ത്
പുഴയുടെ തീരത്ത്
നീലവെളിച്ചത്തിൽ പകലുകൾ ഓടുങ്ങുന്നു,
ഇളംതണൽ കാറ്റിൽ ഇലകൾ നൃത്തമാടുന്നു.
മണമുള്ള കായ്കളിൽ ചെറു പുഴു തഴുകുന്നു,
ചീവിടുകൾ ശ്രുതി മീട്ടുമ്പോൾ
മണ്ഡൂപങ്ങൾ കച്ചേരി നടത്തുന്നു.
മണ്ണിന്റെ മണം പേറുന്ന കാവ്യങ്ങൾ,
പിറവിയുടെ നോവിൽ സംങ്കടം പെയ്യുന്നു.
കടലാസുകളിൽ അക്ഷരങ്ങളുടെ കളിയാട്ടം,
തണൽ കവിളിൽ പൂക്കളുടെ സ്പർശം.
ചോലമരക്കടയിലെ മർമ്മരങ്ങൾ ശാന്തം,
കുളിരെണുക്കൾ വീഴുന്നു കൺതടങ്ങളിൽ.
അമ്പരപ്പിൻ നിമിഷങ്ങൾ പാറയിൽ പതിയുന്നു,
ഒരു പതിയെ വരുന്ന സൂര്യൻ ചുംബിക്കുന്നു.
ജീ ആർ കവിയൂർ
13 07 2025
Comments