ഗണേശ്വരനേ! നീയേ തുണ.

തുമ്പിക്കരമതിൽ
വമ്പൻകരമതിൽ
കൊമ്പും താമരയും
നൊമ്പരമകറ്റും 
ഗണനായകനേ!

തമ്പുരാൻ്റെ പതനത്തിൽ
അമ്പിളിയും ചിരിച്ചതു കണ്ടു 
കുമ്പിമുഖൻ ശപിച്ചു 
കുമ്പിട്ടു തിങ്കളും 
മോക്ഷത്തിനായ്

തംബുരു മീട്ടി വാണിയും 
തായമ്പക മുഴക്കി 
തിടമ്പേറ്റിയ 
ഭൂത ഗണങ്ങളും 
താരമ്പനാലും പൂജിതനേ!

ഉൾകാമ്പിനാൽ നൊന്തുവിളിക്കും 
തുമ്പമകറ്റി, സൽഗതി നൽകണേ
ഗണത്തിനുമധി പതിയേ
ഗണേശ്വരനേ! നീയേ തുണ.

ജീ ആർ കവിയൂർ
16 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “