ഓർമയുടെ വീണ്ണിൽ ( ലളിത ഗാനം)

ഓർമയുടെ വീണ്ണിൽ ( ലളിത ഗാനം)

പവിഴദീപിലെ ഇണയാം
അരയന്നങ്ങളെ
പലവുരു കണ്ട് വിസ്മയം പൂണ്ടു
പാടിപ്പറക്കുവാൻ കൊതിപൂണ്ട മോഹങ്ങൾ
പറയുവാനാവാതെ പടിയിറങ്ങുന്നേരം.


പ്രണയ പ്രതീക്ഷകൾ പെരുകിയിരുന്നു
നീലവെളിച്ചത്തിൽ നിന്‍ നിഴൽ തേടി
നിശബ്ദമായി ഞാൻ നിന്നിൽ ലയിച്ചു
തെന്നലൊരാൾ മെല്ലെ ഓർമയുടെ വീണ്ണിൽ 

സ്നേഹമൊരിക്കലും വാക്കുകളായി വരാതെ
മിഴികളിലോഴുകുന്ന കവിതയായ് മാറി
മനസ്സിന്റെ ആഴങ്ങളിൽ നിലാവായ് പടർന്ന്
സ്വപ്നങ്ങളിലേക്കൊരു രഹസ്യപാതയൊരുക്കി  നീ…

ജീ ആർ കവിയൂർ
11 07 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “