വെള്ളിയാഴ്ച
വെള്ളിയാഴ്ച
ഉച്ചവെയിലിൻ തീരത്ത് കാത്തിരിപ്പിൽ
ഒരു ചിരിപോലെയെത്തും
വെള്ളിയാഴ്ച!
വീണ്ടും ഇടവേള വരുന്നു
ദിനവ്യഥ കുറച്ച്
മനസ്സിൻ്റെ കിനാവുകൾ
മെല്ലെ ചിറകു വിടർത്തി!
വാരാന്ത്യത്തിന്റെ വാതിൽ തുറക്കുന്നോ ഇന്ന്?
ദൂരെ നിന്നൊരു സ്വപ്നം ചിറകുതാഴ്‌ത്തുന്നു
പ്രതീക്ഷയുടെ മണിക്കൂർ നിഴൽപോലെ നീങ്ങുന്നു
തളിർമഴയിൽ പാടുന്നു മെല്ലെ ആരുമറിയാതെ മനസ്സേ...
മാറാത്ത തിരക്കിൽ ആകാശമില്ലാതെ
ചിരിയുടെ വായ്പപോലെ ചെറുപോക്ക് ചിന്തകൾ
വെറുതെ പോയ ദിനങ്ങൾക്കൊരു ദിനത്തിൻ വില അറിയുന്നു
വെള്ളിയാഴ്ചയെ പോലെ പ്രതീക്ഷയാകുന്നത്
രചന
ജീ.ആർ. കവിയൂർ
07 07 2025
Comments