ഒറ്റപ്പെടൽ ( ലളിത ഗാനം )
ഒറ്റപ്പെടൽ ( ലളിത ഗാനം )
ഒറ്റയ്ക്ക് നിൽക്കുന്ന പാതയിലെ നിലാവ്
മിണ്ടാതെയൊരു നിഴൽ കൂടെ നടക്കുന്നു
കണ്ണീരില്ലാതെ ഉളളിൽ പൊട്ടി വീഴുന്നു
വാക്കുകളില്ലാതെ ഹൃദയം വരണ്ടുപോയി
പകർന്നുവച്ച കനിവ് ഇനി ഓർമ്മകളിൽ
തൊടുവാൻ ആര്‍ക്കും സമയമില്ലെന്നേ തോന്നുന്നു
സമീപമുള്ള കൈകൾ പലവിധം അകലുന്നു
ദൂരെ കേൾക്കുന്ന ചിരികൾ അന്യമായി
സ്വപ്നങ്ങളുടെ താളം മാറ്റൊലി കൊള്ളുന്നു
ഒരാഗ്രഹം പകർന്ന് ദൂരേക്കകലുന്നു
ഒഴുകും മൗനം ഗീതമാകാതെ പോയി
തൊടാനില്ലാതെ വിടർന്നൊരു പൂവാണ് ഞാൻ
ജീ ആർ കവിയൂർ
07 07 20271
Comments