ഉത്സവം
ഉത്സവം
ജീവിതമൊരുത്സവമാണ്
ജനനം മുതൽ മരണം വരെ മഹാമേളം,
പ്രതീക്ഷയുടെ കൊടിയേറ്റയിറക്കങ്ങൾ
മരണപാതയിൽ
അവസാനിക്കുന്നു.
ഹൃദയം വിശ്വാസമെന്ന പന്തലായി,
സ്നേഹമഴയിൽ വഴികളിൽ പൂക്കൾ വിരിയും.
ഓർമ്മകളാണ് വലിയ തിരുനട,
ചിരികളിൽ നാം ദീപം കൊളുത്തും തുടരെ.
തെയ്യത്തിൻ താളവും പഞ്ചവാദ്യവും പോലെ,
കാലം മുഴുവൻ നാം തുള്ളിയാടണം.
ജീവിതത്തെ നന്മയുടെ വഴിയിൽ നയിക്കുമീ
ഓർമ്മയാകുന്നോരോ ഉത്സവവും,
ജീ ആർ കവിയൂർ
09 07 2025
Comments