കരിങ്കൊടി
കരിങ്കൊടി
കരിങ്കൊടി പാറുന്നു കാറ്റിനൊപ്പം
സുന്ദര ഭാവങ്ങൾ പോലും നിലവിളിയാകുന്നു
നീതി തളരുമ്പോൾ ഉയർന്നു നിൽക്കും
വാക്കുകൾക്ക് പകരം നിലപാടാവുന്നു
കാക്കകളെ തുരത്താൻ മാത്രം അല്ല
വാക്കുകളല്ല, കാഴ്ചപ്പാടായി ഉയർന്ന്
അനീതികൾക്ക് മുന്നിൽ നീലാകാശം വരെ
കരിങ്കൊടിയിൽ നിന്നു ചോദിക്കുന്നു: ആരാണ് കുറ്റവാളി?
മൗനത്തിൽ മറഞ്ഞിരിക്കുന്ന സ്വഭാവങ്ങൾ
കരിങ്കൊടി ഓർമ്മിപ്പിക്കുന്നു മറഞ്ഞ വേദന
ഒരിക്കൽ ഉയർന്നാൽ പിന്നോട്ടില്ല ഈ പതാക
ജനത്തിന്റെ ശബ്ദമായി അത് പറയും – “നമുക്ക് നീതി വേണം!”
ജീ ആർ കവിയൂർ
18 07 2025
Comments