ഓർമ്മകളിൽ നിന്ന് (ലളിത ഗാനം)
ഓർമ്മകളിൽ നിന്ന്
(ലളിത ഗാനം)
പുൽകിയുണർത്തി നീ
പൂമ്പട്ടു പോലെയാ ഓർമ്മകൾ
പൂനിലാവിന്റെ പട്ടുടുത്ത്
പുതിയ വസന്തത്തിൻ വരവോടെ
പറയാതെ മനസ്സിൽ സൂക്ഷിച്ച
പവിത്രമാം പ്രണയത്തിൽ
പവിഴവും മുത്തും പെറുക്കി
പതുക്കെ കോർത്ത് എടുക്കുമ്പോൾ
പിരിയാതിരുന്നെങ്കിലെന്ന്
പെരുകിവരുമാശകളാൽ
പൂകുന്നു നിൻ മറക്കാത്ത
പട്ടുപോകാത്ത ചിരിയിൽ മയങ്ങി
ജീ ആർ കവിയൂർ
07 07 2025
Comments