മധുര മൊഴി അഴക് ( ഗാനം )

മധുര മൊഴി അഴക് (ഗാനം)

മണി മഞ്ചലേറി വന്നൊരു 
മനോഹരി മഞ്ജുളാങ്കി 
മഴമേഘ കുളിർക്കാറ്റിൽ 
മന്ദഹാസ രുചിയുമായ് നിലാവിൽ
മധുര മൊഴി അഴക്

മലർമണം പൂക്കും വേളയിൽ
മന്ദമന്ദം വന്നടുക്കും കുളിർകോരും 
മൃദു മധുര ഹാസ ചാരുതയിൽ
മയങ്ങി ഉണരും വേളയിൽ

മൊഴമുത്തുകൾ ചാറുമ്പോൾ 
മിഴികളിൽ തെളിഞ്ഞ കവിത
മനസ്സിൻ താഴ്വരങ്ങളിലായ്
മെല്ലെ സുഖം പകരുന്നു നിൻ സാമീപ്യം

മൗനസാഗരത്തിൽ തരംഗമായ്
മരുവുന്നുവല്ലോ ഗഹനതയിൽ
മുരളിയുടെ മന്ത്രണത്തിൽ
മരണംവരെ പാടുന്നു പ്രണയമായ്

ജീ ആർ കവിയൂർ
01 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ