മൃദുനാദം
മൃദുനാദം
നിൻ പാട്ടിൽ മയങ്ങാത്തവരുണ്ടോ
ഇന്ദ്രനും ചന്ദ്രനും ഇന്ദീവരാക്ഷനും
പിന്നെ പാമരനാമെൻ്റെ കാര്യം
പറയാവതുണ്ടോ അല്ലയോ മാളോരെ?
കാറ്റിൻ കിനാവിൽ ഒരുരാഗമാകെ
വേനൽപാടവും വണ്ടു മൂളലും പോലെ
പുലരിയിലേന്നൊരു മുത്ത് പോലെ
മനസ്സിൽ പാടുന്നു നിൻ മൃദുനാദം
മിഴിയിലോലമാകുന്നു നിന്നുടെ സ്വരമാകെ
ഓർമയിലെ വെളിച്ചം വിതറുന്നു
ചന്ദനസന്ധ്യയിൽ തളിരായി പിറന്നു
ഹൃദയതാളത്തിൽ ഞാൻ നീയാകുന്നു.
ജീ ആർ കവിയൂർ
13 07 2025
Comments