കവി
വിഷയാധിഷ്ഠിത കവിതകൾ
Season 2
20 വിഷയം: കവി
വാക്യങ്ങൾക്കുമപ്പുറം കാണുന്നവനാണ്
നിശബ്ദതയിലും ആശയം തേടുന്നവൻ
കിരണങ്ങളിലൂടെയും അന്ധകാരത്തിലൂടെയും
മനസ്സിന്റെ വഴികൾ ഭാവമായി എഴുതുന്നു
മഞ്ഞുതുള്ളികളിൽ നിറം പകർന്നുവെച്ചു
ചിന്തകളെ ഉണർത്തുന്ന സ്വരം പാടുന്നു
പുഴകളിലേക്കും ആകാശത്തേക്കും പറക്കുന്നു
പ്രതീക്ഷകളുടെ പാളികളിൽ വേളിപ്പാടുകൾ
ചിരിക്കുന്ന നിമിഷങ്ങൾക്കും കണ്ണീരിന് ഇടയിൽ
ഒരു നാടകം കാണിക്കുന്ന ദർശകൻ
സത്യങ്ങൾ ചുമന്നും സ്വപ്നങ്ങൾ കോരിയവൻ
പ്രണയത്തിന്റെ നിറത്തിൽ ആത്മാവ് പകരുന്നു
ജീ ആർ കവിയൂർ
18 07 2029
Comments