ഓർമ്മകളിലെ ചെറു വസന്തം

ഓർമ്മകളിലെ ചെറു വസന്തം”


ചെറുപ്രായം ഓർമ്മയുടെ താളം,
നിറങ്ങളായൊരുശബ്ദം പോലെ,
മഴക്കാലത്തെ കുളിർനീരിൽ
കൂട്ടുകാരായി തുമ്പികളും.

തോട്ടിൽ ചിരിച്ചുനിന്ന ആമ്പലുകൾ ചെറുകൈകളുടെ ബലത്താൽ പൊട്ടിച്ച നേരം
പാടശേഖരത്തിൽ കിളികളും
പാടിയതാരെന്നാരറിയും?

ചുടുവെളിച്ചത്തിലായ് നീങ്ങി
ചെറിയൊരു നിഴൽപോലെക്കൂടി,
ഓർമ്മകളിൽ പിൻനിലാവിൻ ചാരുത 
പോയ് പോയ നാളുകളിനിയും വരില്ലല്ലോ ?!

ജീ ആർ കവിയൂർ
11 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “