ശ്രീ പനയനാർ കാവ്
ശ്രീ പനയനാർ കാവ്
ശ്രീദേവി മഹാമായതൻ പ്രഭ സംഗമമല്ലോ ശ്രീ ശ്രീ വലിയ പനയനാർക്കാവിൽ ഭഗവതി തൻ
ശ്രീവിലാസങ്ങൾ അറിയിക്കുവാൻരഘുനാഥൻ
ശ്രീത്വമറിഞ്ഞ് കുറിക്കുമീ കീർത്തനമല്ലോ
ശ്രീഭദ്രകാളിയെയും പരമശിവനെയും
മഹാഗണപതിയെയും വീരഭദ്രനേയും
ക്ഷേത്രപാലനെയും സപ്ത മാതൃക്കളെയും നാഗരാജാക്കന്മാരെയും നാഗയക്ഷിയമ്മയെയും
പണ്ട് ദ്വാപര യുഗത്തിൽ മഹീശ്വരന്മാർ
പരുമല പനയനാർക്കാവിൽ പ്രതിഷ്ഠിച്ചുവത്രേ
പരശുരാമനാൽ നിർമ്മിച്ചു കുടിയിരുത്തിയ
മഹാദേവൻ്റെയും ഉഗ്രസ്വരൂപണികളാം ശ്രീഭദ്രകാളി ,കരിങ്കാളി ,കൊടുങ്കാളി
ഭൂതകാളി ,ദുർഗ കുടികൊള്ളുന്നിവടം
ഏറെ പുരാതന പുണ്യസ്ഥലമാം ശ്രീ വലിയ പനയനാർക്കാവിലെന്നും കാര്യസിദ്ധിക്കായി ഭക്തജനപ്രവാഹം തന്നെ
ജി ആർ കവിയൂർ
06 07 2025
Comments