രാമനുണരട്ടെ നമ്മളിൽ!
വിഷയം: കോടമഞ്ഞ്
രാമനുണരട്ടെ നമ്മളിൽ!
കോടമഞ്ഞ് വിട്ടു മറഞ്ഞ
വണ്ടിയിലേ കിഴക്കിൻ വഴി
സന്ധ്യ തിരിയുമ്പോൾ നിന്നെ
ഓർത്തു ഞാൻ നിലാവേ!
കർക്കിടക ദൈന്യഭാവം
പാതിയിൽ പാടാം രാമായണം
നിലാവിൻ നിറങ്ങളിൽ പകലായ്
രാമനുണ്ടെന്നൊരു തഴുകൽ.
തറവാട്ടിൻ കോലായിൽ
വെളിച്ചം പോലെ ഭാസ്മ ലേപനം
നടത്തിയ മുത്തശ്ശിയുടെ പാരായണം
ഓർമ്മകളിലെ സാന്ത്വനം
രാമനുണരട്ടെ നമ്മളിൽ!
ജീ ആർ കവിയൂർ
17 07 2025
Comments