അനുഭൂതിയുടെ ലഹരി

അനുവദമൊന്നു ചോദിക്കാതെ
അന്നങ്ങു മനസ്സിൻ്റെ ഉള്ളിൽ 
ആരുമറിയാതെ കടന്നു വന്നവളെ
ആരുനീ ദേവതെ മനസ്സിൻ്റെ മച്ചകവാതിൽ

ആരോരും കാണാതെ ഒരു കുളിർ തെന്നലായ്
അരികത്തു വന്നു കവിളിൽ തലോടി
അഴിയാത്ത ചുരുൾ പോലെ ജീവിതം
അണയാത്ത മോഹമെന്നിൽ നിറച്ചില്ലേ

അകതാരിൽ നിൻ മണിനാദം തൊട്ടു
അഴലിൻ്റെ ആഴങ്ങളിൽ മൗന നോവ്
അലിവിൻ്റെ നനവ് പടർന്നു സിരകളിൽ
അനുഭൂതിയുടെ ലഹരി പൂക്കുന്നൊരു ഉത്സവം

ജീ ആർ കവിയൂർ
17 07 2025
1:52 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “