അശ്രു മഴ
അശ്രു മഴ
എൻ കണ്ണീരൊഴുകുന്നു, ചുറ്റും മുഴുവനും മഴപെയ്യുന്നു
സ്മൃതികളാൽ ഉപ്പായ സമുദ്രം ദു:ഖത്തിൽ മുങ്ങിയിരിക്കുന്നു
ചന്ദ്രൻ പോലും ഒറ്റയായ് നിൽക്കുന്നു കറുത്ത മേഘങ്ങളുടെ ഇടയിൽ
ഒരു കാലത്തെ ആത്മാവിന്റെ
പ്രതിഛായ പോലെ ആലയുന്നു
ഓരോ സ്വരവും ഹൃദയത്തിൽ പച്ചകുത്തിയതുപോലെ ഉണരുന്നു
നിശ്ശബ്ദതയിൽ നിന്നു വന്നത് ആഴമേറിയ വിലാപമാകുന്നു
നിൻ്റെ ഓർമപ്പൂവുകൾ തഴുകി, ജനാലകൾ മുഴുവനും നനയുന്നു
നീ ഇല്ലെങ്കിലും ഹൃദയത്തിൽ രാഗമായ് നിറയുന്നു
മറക്കുവാൻ ശ്രമിക്കുന്ന നിമിഷങ്ങൾ തന്നെയാണ് എനിക്ക് പ്രാണൻ
അവയെല്ലാം രക്തത്തിൽ ചേർന്ന യാഥാർത്ഥ്യമായി പാടുന്നു
ജി.ആർ ഹൃദയത്തിൽ ഇന്നും ദീപമായൊരു വെളിച്ചമുണ്ട്
നീ പോയതുപോലും ആ വെളിച്ചം തീർന്നില്ല; അതു ഗാനമായി ഉയരുന്നു
ജി.ആർ. കവിയൂർ
26 07 2025
Comments