ഗാനം മഴയുടെ നിൻ സ്നേഹതാളം

ഗാനം 
മഴയുടെ നിൻ സ്നേഹതാളം

പല്ലവി:
മഴയുടെ സ്നേഹതാളം,
ഹൃദയതന്തികൾ മീട്ടി,
ഓർമ്മകളിൽ തുളുമ്പിയ രാഗം,
എന്നിലേക്കായ് പടർന്നു നീ…

അനുപല്ലവി:
പ്രകൃതിയുടെ മടിയിൽ
സൂര്യൻ ഉണർത്തി,
ചന്ദ്രൻ ഉറക്കിമെല്ലെ,
കൺ ചിമ്മിത്താരകങ്ങൾ
സ്വപ്നവീഥി ഒരുക്കി…

ചരണം 1:
ഏകാന്തതയുടെ മൗനദ്വീപിലായ്,
കനിവായ് നിൻ ചിന്ത വിരുന്നൊരുക്കി,
നിഴലും വെളിച്ചവും ചേർന്നു,
ഒരു സമ്പൂർണ്ണ ഗാനമായ് – ഞാനും നീയും…

ചരണം 2:
നീ വന്നൊരുവേളയിൽ അനുരാഗം കനിഞ്ഞു,
മിഴിയിലാത്മഭാവം ഒരുങ്ങി,
പാടിയ മൊഴികൾ പകലാകെ മാറ്റൊലിയായി,
നാം വരച്ചൊരു കാവ്യമായ് തീർന്നു…

ജീ ആർ കവിയൂർ
04 07 2025


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം