ജീവിത വഴിയിൽ

ജീവിത വഴിയിൽ


മിണ്ടുവാൻ മനസ്സുണ്ടെങ്കിലും
മാറി നിൽക്കുന്നു വേദനയോടെ,
മാറാപ്പും പേറി ജന്മനോവ്.

മാലുകളും മാമൂലുകളും പോലെ,
മതിലുകൾ മാറാലകലാൽ പണിതു കൂട്ടുന്നു 
മങ്ങാതെ ഇരിക്കട്ടെ കലയുടെ കലവറ.

മധുരവും കയ്പും നിറഞ്ഞൊരു,
മറക്കാനാവാത്ത പലരേയും വഴിയിൽ
മൊഴിയാൽ അറിയാം എങ്കിലും...

മൗനമാണ് ഏറെ ഇഷ്ടം —
മുനിയായി മാറുന്നിടത്ത്
മധുരാനുഭവം മാലോകരെ.

ജീ ആർ കവിയൂർ
22 07 2025

Comments