ഓർമ്മ മാത്രമാണ് ആശ്വാസം (ഗസൽ)

ഓർമ്മ മാത്രമാണ് ആശ്വാസം (ഗസൽ)

നിൻ്റെ ഓർമ്മകളിൽ ഒരു ഗസൽ ആലപിക്കുന്നതേ ആശ്വാസം
പ്രാസവും പല്ലവിയും തേടുന്നതും ഇന്നെനിക്കാശ്വാസം  X(2)

രാത്രിയുടെ നിശബ്ദതയിൽ നിൻ്റെ ഓർമ്മകൾ പുഞ്ചിരിക്കുന്നു
നിൻ്റെ വാക്കുകളുടെ ചൂടിൽ ഈ ഹൃദയം തേടുന്ന ആശ്വാസം  X(2)

ഹൃദയത്തിന്റെ ഓരോ കോണിലും നിൻ്റെ ചിത്രം വസിക്കുന്നു
നീയില്ലാതെ ഈ ഹൃദയത്തിന് മറ്റൊന്നുമില്ല ആശ്വാസം  X(2)

തകർന്ന ആഗ്രഹങ്ങളെ ചേർത്ത് പിടിക്കാൻ ഞാൻ ശ്രമിക്കുന്നു
നിൻ്റെ ഓർമ്മകളിൽ മാത്രമേ ഈ ഹൃദയം കണ്ടെത്തൂ ആശ്വാസം  X(2)

വഴികൾ ദുഷ്‌കരമായാലും ലക്ഷ്യങ്ങളെ ഞാൻ ഭയപ്പെടുന്നില്ല
ഓരോ തിരിവിലും നിൻ്റെ നാമം തന്നെയാണാശ്വാസം  X(2)

ജി.ആർ. പറയുന്നു, വിധിയെക്കുറിച്ച് ഇനി പരാതിയില്ല
ഓരോ ശ്വാസമിടിപ്പിലും നിൻ്റെ നാമം തന്നെയാണാശ്വാസം  X(2)

ജി.ആർ. കവിയൂർ
02/01/2026
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “