അകന്ന നിമിഷങ്ങളുടെ ഓർമ്മ (കവിത/ ഗാനം)

അകന്ന നിമിഷങ്ങളുടെ ഓർമ്മ (കവിത)

പറയാതെ പോയ കാലമേ  
പലവുരു ചിന്തിച്ചിരുന്നെങ്കിലും  
പിറക്കാതെ പോയ നിമിഷങ്ങളെ  
പറന്നകന്ന അക്ഷരങ്ങളെ  

പിടിച്ചു കോർത്ത് കൊണ്ടങ്ങ്  
പിടയുന്ന മനസ്സിന്റെ വേദന  
പിണരുകൾ മിന്നിമായവേ  
പടവുകൾ മെല്ലെ കിതപ്പോടെ  

പിഴവുകൾ വരാതെ നീക്കിയ  
പിതൃദൈവങ്ങളെ മനസ്സിൽ  
പതുക്കെ സ്മരിച്ചൊരു വേള  
പറയാതെ പോയ കാലമേ…  

ജീ ആർ കവിയൂർ 
04 01 2026
(കാനഡ, ടൊറൻ്റോ)

അകന്ന നിമിഷങ്ങളുടെ ഓർമ്മ (ഗാനം)

ആ… ഹൂം…
ഹും… ആ… ഹൂം…

പറയാതെ പോയ കാലമേ
മൗനമായി ഒഴുകിയ നാളുകളേ
പിറക്കാതെ പോയ നിമിഷങ്ങൾ
ഹൃദയത്തിൽ ഇന്നും വിറയുന്നല്ലോ
പറയാതെ പോയ കാലമേ
വാക്കുകളില്ലാതെ കനിഞ്ഞ നാളുകളേ

പലവുരു ചിന്തിച്ചിരുന്നെങ്കിലും
ഉള്ളിൽ ഒളിഞ്ഞു കാത്ത സ്വപ്നങ്ങൾ
പറന്നകന്ന അക്ഷരങ്ങൾ പോലെ
ദൂരെയായി മറഞ്ഞുവല്ലോ
പിടിച്ചു കോർത്ത് കൊണ്ടങ്ങ്
പിടയുന്ന മനസ്സിന്റെ വേദന
പിണരുകൾ മിന്നി മായുമ്പോൾ
സ്മരണകൾ കണ്ണുനനയ്ക്കുന്നു

പറയാതെ പോയ കാലമേ
മൗനമായി ഒഴുകിയ നാളുകളേ

പടവുകൾ മെല്ലെ കിതപ്പോടെ
സമയം മുന്നോട്ട് നീങ്ങുമ്പോൾ
പിഴവുകൾ വരാതെ നീക്കിയ
പ്രാർത്ഥനകൾ മനസ്സിലുണരുന്നു
പിതൃദൈവങ്ങളെ ഓർത്തൊരു വേള
പതുക്കെ ശാന്തമായ ഹൃദയം
അകന്ന നിമിഷങ്ങളുടെ ഓർമ്മ
നിഴലായി കൂടെ നടക്കുന്നു

പറയാതെ പോയ കാലമേ…
അകന്ന നിമിഷങ്ങളുടെ ഓർമ്മയേ…

ജീ ആർ കവിയൂർ 
04 01 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “