നിഴലൊന്ന് നിലാവിൽ, (ഗാനം)

നിഴലൊന്ന് നിലാവിൽ, (ഗാനം)

ഹൂം… ഹൂം… ഹൂം…
നിഴലൊന്ന് നിലാവിൽ,
മനം തൊടുന്ന ആ അനുഭവമറിഞ്ഞു 

നിഴലൊന്ന് വന്ന നിലാവിൽ
നീയെന്ന് കരുതി മനം
നീണ്ട കാലത്തിൻ്റെ 
നീറും ഓർമകളിലൂടെ നീങ്ങവേ

നിഴലൊന്ന് നിലാവിൽ,
മനം തൊടുന്ന ആ അനുഭവമറിഞ്ഞു  

സന്ധ്യയിലെ മഴതുള്ളികൾ പോലെ 
മണ്ണിൻ സുഗന്ധം പെയ്തു 
മുറ്റത്തു നിന്നു തിരിഞ്ഞ് നോക്കവേ 
അറിഞ്ഞു നിൻ സാമീപ്യം

നിഴലൊന്ന് നിലാവിൽ,
മനം തൊടുന്ന ആ അനുഭവമറിഞ്ഞു 

അകലെയായ് ചിന്തകളിൽ സഞ്ചരിക്കുന്നു
പ്രണയം പോലെ മൗനമായി
സ്പർശത്തിനൊരു ചൂട് തേടി
സങ്കടങ്ങളും സന്തോഷങ്ങളും ചേർന്ന്
പുതിയ സ്വപ്നങ്ങളിലേയ്ക്ക് യാത്രയായ്

 നിഴലൊന്ന് നിലാവിൽ,
മനം തൊടുന്ന ആ അനുഭവമറിഞ്ഞു 


ജീ ആർ കവിയൂർ
01 01 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “