തിരു ഉത്സവത്തിന്റെ മൂന്നാം നാൾ ( ഭക്തി ഗാനം)
തിരു ഉത്സവത്തിന്റെ
മൂന്നാം നാൾ
( ഭക്തി ഗാനം)
അമ്മേ ശരണം ദേവി ശരണം
തൃക്കവിയൂർ അപ്പാ ശരണം ശരണം
തൃക്കവിയൂരപ്പൻ വന്നിടുന്നുന്നുവല്ലോ
തൻ ഭക്തജനങ്ങളെ നേരിട്ട് കാണുവാൻ
തിരു ഉത്സവത്തിൻ മൂന്നാം നാളിലായ്
തിടമ്പേറി വന്നു സാദരിയാം പലിപ്രക്കാവിൽ
തിങ്ങും സന്തോഷത്തോടെ വന്നിരുന്നു മടങ്ങുന്നു
അമ്മേ ശരണം ദേവി ശരണം
തൃക്കവിയൂർ അപ്പാ ശരണം ശരണം
പലിപ്രക്കാവിൽ അമ്മയെകണ്ട്
മധുരം നിറഞ്ഞ മുഖത്തോടെചിരി തൂകി
പൂക്കളെറ്റു വാങ്ങി ഭക്തരെ അനുഗ്രഹിക്കുന്നു
നദിയുടെ തീരത്ത് കൊടി കുത്തി മടങ്ങുന്നു
നാദങ്ങൾക്കൊപ്പം ഹൃദയത്തിൻ സംഗീതം ഉയരുന്നു
അവളുടെ കരുണ ഭക്തിയാലേ കാവിലെ ദീപങ്ങൾ പ്രകാശം വിതറി നൃത്തം പോലെ
അവിടെ നിന്നു എല്ലാവരും അനുഗ്രഹം നേടി പാടുന്നു
അമ്മേ ശരണം ദേവി ശരണം
തൃക്കവിയൂർ അപ്പാ ശരണം ശരണം
ഭക്തർ നെൽപ്പറയും കാണിക്കയും അർപ്പിച്ചു
ഭക്തിയോടെ തൊഴുതു നിൽക്കുന്നുവല്ലോ
ഭയ ഭക്തി നിർഭരമായ ഈ സമാഗമം കണ്ടു
ഭക്തരുടെ ഹൃദയങ്ങളിൽ ഓർമയായി പതിക്കുന്നു ശങ്കര ദേവി നാമങ്ങൾ ചൊല്ലി
ഭാവ ഗീതം മുറിയാതെ ചൊല്ലി പോകുന്നു ഞാനും
അമ്മേ ശരണം ദേവി ശരണം
തൃക്കവിയൂർ അപ്പാ ശരണം ശരണം
തൃക്കവിയൂർപ്പന്റെ വരവ് മറക്കാനാവില്ല,
ഗ്രാമ അതിർതീർക്കും നദീതീരങ്ങളിൽ കൊടി കുത്തി സദാ ഓർമ്മയാകുന്നു
തിരിച്ചു പോകുന്നു അടുത്തവർഷം വീണ്ടും വരുമെന്ന പ്രതിജ്ഞ നൽകി ഉത്സവത്തിന്റെ മധുരം പകർന്നു
അമ്മേ ശരണം ദേവി ശരണം
തൃക്കവിയൂർ അപ്പാ ശരണം ശരണം
ജീ ആർ കവിയൂർ
04 01 2026
(കാനഡ, ടൊറൻ്റോ)
Comments