അറിഞ്ഞില്ല (പ്രണയഗാനം)
അറിഞ്ഞില്ല (പ്രണയഗാനം)
അറിഞ്ഞില്ല ഞാനിന്നും അറിഞ്ഞില്ല
നിൻ മനസ്സിൻ രഹസ്യം അറിഞ്ഞില്ല (x2)
ഒഴുകി വരും മഴമേഘങ്ങളെ കണ്ടുവോ
ഓളങ്ങൾ തീർക്കും പുഴയെ കണ്ടുവോ
കളകാഞ്ചി പാടും കുയിലേ നീ കേട്ടുവോ
പീലി വിടർത്തി ആടും മയിൽ പേടയെ നീ കണ്ടുവോ
അറിഞ്ഞില്ല ഞാനിന്നും അറിഞ്ഞില്ല
നിൻ മനസ്സിൻ രഹസ്യം അറിഞ്ഞില്ല (x2)
കാറ്റേറ്റ് ചാഞ്ചാടും ഇല്ലി മുളം കാടെ നീ കണ്ടുവോ
അമ്പല മുറ്റത്ത് കുറുകും പ്രാവേ നീ കേട്ടുവോ
പൂക്കളായ് വിടരുന്ന നിമിഷങ്ങൾ നീ കണ്ടുവോ
ഹൃദയം തെളിയുന്ന വെളിച്ചം നീ അനുഭവിച്ചുവോ
അറിഞ്ഞില്ല ഞാനിന്നും അറിഞ്ഞില്ല
നിൻ മനസ്സിൻ രഹസ്യം അറിഞ്ഞില്ല (x2)
മനസിലെ ഈ നദികൾ പാടും നമ്മുടെ സ്നേഹഗാനം
അറിഞ്ഞില്ല ഞാനിന്നും അറിഞ്ഞില്ല, നീ ഞാനുമായി ഒരുമിച്ചിരിക്കും
ഹൃദയം തുറന്ന് നിന്നെ തേടും ഓരോ നിമിഷവും
നിറമങ്ങാത്ത പ്രണയം എന്നും നമ്മളയറിയാതെ
കാലങ്ങളൊക്കെ കടന്നുപോയാലും, സ്മരണകളായി നിൽക്കും
അറിഞ്ഞില്ല ഞാനിന്നും അറിഞ്ഞില്ല
നിൻ മനസ്സിൻ രഹസ്യം അറിഞ്ഞില്ല (x2)
ജീ ആർ കവിയൂർ
02 01 2026
(കാനഡ , ടൊറൻ്റോ)
Comments