ദേവീസ്തുതി ദളങ്ങൾ -39

 ദേവീസ്തുതി ദളങ്ങൾ -39            



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 39 


 നിത്യത്വവും മോക്ഷരൂപത്വവും 

ധർമ്മാർത്ഥകാമ മോക്ഷങ്ങൾ 

ആവശ്യമില്ലാതെയാകുന്നവളേ  

ആത്മരൂപിണി മോക്ഷരൂപണിയമ്മേ 

ഓം ലഭ്യേതരായൈ നമഃ 191 


സാമാത്യ ഭക്തിയേയും  വിശേഷണ ഭക്തിയേയും 

സാക്ഷാൽക്കാരമാക്കി ഭക്തനു വഴികാട്ടുന്നവളേ 

ശിവായൈ ശിവയോഗീശ്വരീ  ദേവി 

ശിവ വിദ്യാതിനിപുണയാർന്നവളേ അമ്മേ നമിക്കുന്നേൻ 

ഓം ലബ്ധ ഭക്തി സുലഭായൈ നമഃ 192 


ശിവാജ്ഞാവശവർത്തിന്യയാം ദേവി 

ശിവ പഞ്ചാക്ഷര പ്രിയായ അമ്മേ നമിക്കുന്നേൻ 

ശേഷ രൂപിണി ശിവശങ്കരി 

കലപ്പ ആയുധമായുള്ളോളെ ഭഗവതി തുണ 

ഓം ലാംഗലായുധായൈ നമഃ 193 


ചാമരങ്ങളേ വഹിച്ചു കൊണ്ടിരിക്കുന്ന 

കൈകളോടു കൂട്ടിയ ലക്ഷ്‌മി ശാശ്വതികളാലും 

അനാദികാലം ശുശ്രുഷാരൂപേണ 

വീശപ്പെട്ടു കൊണ്ടിരിക്കുന്നവളേ അമ്മേ നമിക്കുന്നേൻ 

ഓം ലഗ്നചാമര ഹസ്ത ശ്രീശാരദാ പരിവീജിതായൈ നമഃ 194 


ജീവ ചക്രം അതിൽ ഇരിക്കുന്ന 

ആനന്ദത്തെ പ്രകാശിപ്പിക്കുന്നതും 

ചൈതന്യരൂപമായ് ധ്യാനിച്ചു 

ബഹിർയാഗ ക്രമേണ പൂജിക്കപ്പെടുന്നവളേ അമ്മേ 

ഓം ലജ്ജാപദ സമാരാധ്യായൈ നമഃ 195 


ജീ ആർ കവിയൂർ 

15 .04  .2021


300 / 5  = 60 ശ്രുതി ദളം - 39 / 60

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത