ആമേൻ ...

 ആമേൻ ... 


മനുകുലത്തിൻ ചൈതന്യസങ്കല്പമേ 

മനുഷ്യ പ്രജാപതിയെ ഏഴകൾക്കാശ്വാസമേ

മിശിഹായേ നിനക്ക്  മാനസപൂജയാലെന്നെ  

അപ്പവും വീഞ്ഞും മാംസവും നേദിക്കുന്നു 



പിതാവും പുത്രനും പരിശുദ്ധാത്മാവും കാൺകെ 

കാൽവരിയിലെ കുരിശിൽ ദേഹത്യാഗം ചെയ്തവനെ

മാനവർക്കായ് മഹിയിൽ വന്നു പിറന്നവനേ 

കർത്താവും ക്രിയയും കർമ്മവും നീയേ ദേവ 


സിരകളിൽ ഒഴുകും രക്ത പുഴയേ ഒരിക്കലും 

മത വിദ്വേഷങ്ങൾക്കായി പങ്കിലമാക്കാതെ 

ലോക ശാന്തിയും സമാധാനത്തിനും 

സുഖദുഃഖങ്ങളെയറിഞ്ഞു നിന്നെ അറിയാൻ 

 

മാതാ പിതാ ഗുരു ദൈവമായികരുതി 

മനുഷ്യനെ മാനുഷനായി കാണാൻ 

സാത്താനോട് അകലവും നിന്നോടുള്ള 

അടുപ്പത്താൽ മഹാമാരിയിൽ നിന്നും

മോചനത്തിനായി പ്രാത്ഥിക്കുന്നിതാ ആമേൻ   


ജീ ആർ കവിയൂർ 

19 .04 .2021 / 03 :45 am 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “