എന്നോർമ്മത്തുടിപ്പുകൾ (ഗസൽ )

 എന്നോർമ്മത്തുടിപ്പുകൾ (ഗസൽ )


എന്നോർമ്മ തുടിപ്പതു നിനക്കായ് 

എവിടെ നീ പോയ് മറഞ്ഞു 

തേടിയലഞ്ഞു ഞാനീ 

ദുഃഖ തീരം തന്നിൽ 


ഓരോ തിരവന്നു ചുംബിച്ചകലും 

തീരത്തേ മണൽ തരികൾക്കും 

രോമാഞ്ചം അത്  കണ്ടു മനസ്സിൻ  

ഉള്ളകത്തിൽ നിന്നെക്കുറിച്ചുള്ള 


തണുവാർന്ന നിന്നോർമ്മകളിൽ  

ഋതുക്കൾ മാറി മറിയുന്നു  

പ്രതീക്ഷകൾ പടിയേറി,      

കിനാക്കൾ കുന്നുകയറി,   


വരുമൊരു നാൾ നീ 

പുഞ്ചിരിപ്പൂവുമായെന്ന്   

എന്നെ നാളേക്ക് ജീവിക്കാൻ 

പ്രേരിപ്പിക്കുന്നുവല്ലോ സഖീ  


എന്നോർമ്മ തുടിപ്പതു നിനക്കായ് 

എവിടെ നീ പോയ് മറഞ്ഞു 

തേടിയലഞ്ഞു ഞാനീ 

ദുഃഖ തീരം തന്നിൽ 


ജീ ആർ കവിയൂർ 

03 .04 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “