എന്റെ പുലമ്പലുകൾ - 91

 എന്റെ പുലമ്പലുകൾ - 91 



പറയുന്നു ഓരോ വർത്തമാനങ്ങളുടെ 

മാനങ്ങളാൽ കണ്ടെത്തുന്നുവോ 

നിന്നിലെ നീ എന്താണെന്നോ 

എന്നിലെ ഞാൻ തന്നെ അല്ലേ 

നിന്നിലെ നീ എന്നറിയുക 


ജ്വാലാമുഖിയിൽ ജ്വലിക്കുന്നതെന്തും  

പ്രളയ പയോധിയിൽ മുങ്ങി പൊങ്ങിയതും  

പ്രാണന്റെ ധ്വനിയിൽ ഉണർന്ന പ്രണവാകാരവും 

പ്രണമിക്കുന്നു പ്രോജ്വലമാക്കും നാളത്തിൽ 

പ്രകാശം പരത്തും ആത്മ തേജസ്സിനെ അറിഞ്ഞു 

പ്രണയിക്കുക സർഗ്ഗ സംഗീത ധാരയായി മാറും 

ഓരോ വാക്കും നോക്കും നിറയുമീ ഗസലീണത്തിൽ 


ചുറ്റിത്തിരിയുമീ ധമനികളിൽ മെല്ലെ നിറയും നിണം 

വാർന്നൊഴുകുന്നത് കണ്ണുനീർ കണങ്ങളിൽ നിന്നോ 

വേദന ചേക്കേറും ഹൃദയത്തിലോ മനസ്സിലോ 

വിരഹം നോവ് പകരുന്നത് ചഷകങ്ങളിലോ 

അതിൽ നിറം പകരും അനുഭൂതിയുടെ ലഹരിയോ 

വീണുടയുന്നുവല്ലോ ചില്ലുപാത്രമൊപ്പം നീയെന്ന 

വരികളിൽ നൃത്തം വെക്കും ആശ്വാസമാവുന്നതും 

വിശ്വാസമാകും ഔഷധ വീര്യം പകരുമെൻ കവിതയോ  


പറയുന്നു ഓരോ വർത്തമാനങ്ങളുടെ 

മാനങ്ങളാൽ കണ്ടെത്തുന്നുവോ 

നിന്നിലെ നീ എന്താണെന്നോ 

എന്നിലെ ഞാൻ തന്നെ അല്ലേ 

നിന്നിലെ നീ എന്നറിയുക 



ജീ ആർ കവിയൂർ 

05   .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “