ദേവീസ്തുതി ദളങ്ങൾ -14

 ദേവീസ്തുതി ദളങ്ങൾ -14    




ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 14 


രക്തവർണ്ണേ രതിരൂപേ 

കുസുമപ്രിയേ ദേവി 

സ്വത നിറമാർന്നവളേ ശിവേ 

ശരണം തരുന്നു നീ ഭഗവതിയമ്മേ 


ഓം ലസദ്ദാഡിമ പാടലായൈ നമഃ 66 


ലലാട മദ്ധ്യത്തിൽ 

മുത്തുമണികളാലും 

നവ രത്നങ്ങളാലും 

ചുട്ടിയണിഞ്ഞവളേ അമ്മേ 

ഓം ലസന്തികാലസല്‍ഫാലായൈ നമഃ 67 


ഭ്രൂമദ്ധ്യത്തിൽ നയനത്തോടെ 

ജ്ഞാനത്തോട് കൂടിയവളേ 

ലല്ലടയാനാൽ ശോഭിതേ 

ലയരൂപേ ലളിതേ തുണ 

ഓം ലലാട നയനാര്‍ച്ചിതായൈ നമഃ 68 


സ്വരൂപേ സുന്ദരി സുഖദായിനി 

സച്ചിദാനന്ദ രൂപിണി ശങ്കരി 

സമ്പൂര്‍ണ്ണേ സര്‍വാഗ സുന്ദരി 

സാഷ്ടാംഗം നമിക്കുന്നിതാ അമ്മേ 

ഓം ലക്ഷണോജ്ജ്വല ദിവ്യാംഗ്യൈ നമഃ 69 


അനന്ത ബ്രഹ്മാണ്ഡങ്ങൾക്കും 

അധിപായാം വിരാട്ട് രൂപിണി 

അന്തർയാമി പ്രാജ്ഞ രൂപേ 

സ്വസഥത നൽകുവോളേ അമ്മേ തായേ 

ഓം ലക്ഷകോട്യണ്ഡ നായികായൈ നമഃ 70 


ജീ ആർ കവിയൂർ 


31   .03 .2021 


300 / 5  = 60 ശ്രുതി ദളം - 14 / 60 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “