മൗനമിന്നും നോവ് (ഗസൽ )

 മൗനമിന്നും നോവ്  (ഗസൽ )


മിണ്ടാതെ പോയ മൗനമേ 

മിഴികളിൽ കണ്ടറിഞ്ഞിരുന്നു 

മൊഴിയോളമെത്താതെപോയില്ലേ 

മഴകളും മഞ്ഞും വെയിലും കുളിരും 


ഋതുക്കൾ വന്നകന്നു പോയിട്ടും 

ഹൃദയ ഭിത്തികളിൽ കോറിയിട്ട 

ഹൃദയമാം വരികളിലൊന്നു 

കണ്ണോടിക്കുമ്പോൾ സ്വയമൊന്നു 


മൂളി നോക്കി ഉൾപ്പുളകം  

കൊണ്ടു മനസ്സ് ഒരിക്കലും 

മറക്കാത്ത ബാല്യകൗമാരങ്ങൾ 

നരവീണ കാഴ്ചകളിലിന്നും നീ  


മിണ്ടാതെ പോയ മൗനമേ 

മിഴികളിൽ കണ്ടറിഞ്ഞിരുന്നു 

മൊഴിയോളമെത്താതെപോയില്ലേ 

മഴകളും മഞ്ഞും വെയിലും കുളിരും 


ജീ ആർ കവിയൂർ 

04  .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “