ദേവീസ്തുതി ദളങ്ങൾ - 10

ദേവീസ്തുതി ദളങ്ങൾ - 10 

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം -  10 

പഞ്ച ബ്രഹ്മമായി പവിത്രയേ  
പാപനാശിനി പുണ്യ പൂജിതേ 
ഈശാനന്മാർ മുതൽ ഭജിപ്പവളേ 
ഈശ്വരി സന്തതം തുണക്കുകയമ്മേ 

ഓം ഈശാനാദി ബ്രഹ്മമയ്യൈ നമഃ 46 

ഈശ്വരി ശീലളിതേ 
ഈശിത്വമെത്ര സുന്ദരം 
അണിമാ മഹിമാ ലഘിമാ 
ഗരിമാ  പ്രാപ്‌തി വശിത്വം വർണ്ണാതീതം  

ഓം ഈശിത്വാദ്യഷ്ട സിദ്ധിദായൈ നമഃ 47 

ഇഷ്ടവരദായിനി സ്‌മിതേ 
ഉദാസീന ദുഷ്ടിയാൽ സകല 
ചരാചരങ്ങൾക്കു മംഗള മരുളുവോളേ 
അതിസൂഷ്മേ വിരാഡ് സ്വരൂപേ അമ്മേ 

ഓം ഈക്ഷിത്ര്യൈ നമഃ 48 

കടാക്ഷാമൃതത്താൽ  മുക്തിയേ നൽകും 
ബ്രഹ്മാണ്ഡ സാക്ഷിണി സുഖദായിനി 
മായാമായി ചൈതന്യേ രൂപേ 
സാക്ഷാൽ തൃപുര സുന്ദരി പ്രണമിക്കുന്നെൻ 

ഓം ഈക്ഷണ സൃഷ്ടാണ്ഡ കോട്യൈ നമഃ 49 

ബ്രഹ്മവിഷ്ണു രുദ്രാദികൾക്കു 
വല്ലഭയായ് വിളങ്ങുവോളേ 
സംപൂജിതേ സർവ്വേശ്വരി 
ഈശ്വര വല്ലഭേ നീയേ തുണ 

ഓം ഈശ്വര വല്ലഭായൈ നമഃ 50 

 
 ജീ ആർ കവിയൂർ 
28 .03 .2021 

300 / 5  = 60 ശ്രുതി ദളം - 10 / 60

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “