ശ്രുതി മറന്നു ( ഗസൽ )

 ശ്രുതി മറന്നു (ഗസൽ )



ഹൃദയത്തിനാശകളൊക്കെ 

ഉരുകിയൊഴുകി കണ്ണുനീർ 

പുഴയായിലായ്  പ്രളയമായ് 

മാറിയല്ലോ , ഇരുമനവും

   

ഘനീഭവിച്ചു ദുഃഖ മേഘങ്ങളായ് 

ഏകാന്തതയിലായൊതുങ്ങിയല്ലോ 

ജീവിത ദാഹപൂർണ്ണമായ് 

സ്നേഹം പൂർണ്ണത കിട്ടാതെ 


കണ്ണുനീർ വാർത്തു വേദനയിലായ് 

ഇനി ഒരുവേള സ്നേഹം

നിലയില്ലാ കയങ്ങളില്ലേക്ക് 

താണു പോയോ അറിയില്ല 


ദിനങ്ങളെണ്ണി കഴിയുന്നു 

ദീർഘ നിശ്വാസത്തിൻ 

ശ്വാസ ഗതികളറിയുന്നു 

നനഞ്ഞു അലിഞ്ഞു ആവരണങ്ങൾ 


രണത്തിനു മണമേറുന്നു 

പ്രാണനിൽ പ്രണയം 

വഴി മുട്ടുന്നു നിൽക്കുന്നു 

ഗസൽ ഗായക ശ്രുതി മറന്നോ 


കണ്ഠമിടറുന്നുവല്ലോ 

ഹൃദയത്തിനാശകളൊക്കെ 

ഉരുകിയൊഴുകി കണ്ണുനീർ 

പുഴ പ്രളയത്തിലാണ്ടുവല്ലോ 


ജീ ആർ കവിയൂർ 

30 .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “