ദേവീസ്തുതി ദളങ്ങൾ - 12

 


ദേവീസ്തുതി ദളങ്ങൾ - 12  

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .

ശ്രുതി ദളം -  12

ഈശ്വരനെ ഉത്സംഗത്തിൽ 

ഉറക്കുന്നവളേ ശ്രീദേവി 

ഉഴറുമീ മനസ്സുകൾക്ക്‌ആശ്വാസം 

നൽകുവോളേ ജഗദംബികേ ദേവി  

ഓം ഈശ്വരോത്സംഗ നിലയായൈ നമഃ 56 


ദുഷ്ടജന്മ പീഡകളിൽ നിന്ന് 

മുക്തി നൽകി കാപ്പവളേ  ദേവി 

ശരണാഗതരായ് നിൻ മുന്നിൽ നിൽക്കുന്നവർക്കു 

ആശ്വാസം നൽകുവോളേ അമ്മേ 

ഓം ഈതിബാധാ വിനാശിന്യൈ നമഃ 57 


ഇച്ഛകളേ പ്രാപ്യമാക്കുവോളേ 

ഇംഗിതമെല്ലാം തീർപ്പവളേ ദേവി 

ഇഷ്ടസിദ്ധി നൽകുവോളേ അമ്മേ 

ഇഴയറ്റു പോകാതെ കാക്കണേ 

ഓം ഈഹാവിരഹിതായൈ നമഃ 58 


ബ്രഹ്മരൂപിയാം ശൈവ ശക്തിക്കു 

തുണയേകുവോളേ  ശ്രീ പാർവ്വതി 

തണലായി താങ്ങായി നിൽക്കണേ 

താരകാരുപിണി കൈതൊഴുന്നേൻ 

ഓം ഈശശക്ത്യൈ നമഃ 59 


മുഖാരവിന്ദേ മന്ദസ്മിത രൂപേ 

ആനന്ദ രൂപിണി ചിന്മയേ 

അറിയുന്നു നിൻ വൈഭവം അമ്മേ 

അഴലാറ്റിത്തരണേ ദേവി 

ഓം ഈഷല്‍ സ്മിതാനനായൈ നമഃ 60 



ജീ ആർ കവിയൂർ 

31  .03 .2021 


300 / 5  = 60 ശ്രുതി ദളം - 12   / 60  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “