ദേവീസ്തുതി ദളങ്ങൾ -56

  ദേവീസ്തുതി ദളങ്ങൾ -56                       

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 56 


സ്വയം വരത്തിലായ്  

സ്വേച്ഛയോടെ കൂടിയ 

ലബ്ധനായപതിയായ 

കാമേശ്വരാനോടു കൂടിയവളേ ദേവി നമിക്കുന്നേൻ 

ഓം ലബ്ധപതയേ നമഃ 276 . 


ലഭിക്കപ്പെട്ടിരിക്കുന്ന നാനാഗമങ്ങളുടെ 

അനേക ശാഖാഭിന്നങ്ങളായ 

സാമാദി വേദങ്ങളുടെ  സ്ഥിതിയോടെ 

പരിപാലനത്തോടു കൂടിയവളേ 

ഓം ലബ്ധ നാനാഗമസ്ഥിത്യൈ നമഃ 277 . 


ലഭിക്കപ്പെട്ടിരിക്കുന്ന ഭോഗത്തോടും 

സുഖമാത്രാനുഭവത്തോട് കൂടിയവളും 

ആനന്ദ സ്വരൂപിണി സുഖദായിനി 

സർവ്വ മോഹിനിയാം  ദേവിയേ നമിക്കുന്നേൻ 

ഓം ലബ്ധ ഭോഗായൈ നമഃ 278 . 


ലഭിക്കപ്പെട്ടിരിക്കുന്ന സുഖത്തോടും 

സ്വസ്വരൂപ ഭൂതമായ സുഖത്തോടും 

തൽ സാധനമായ  ധമ്മത്തോടും  കൂടിയവളേ 

ശ്രീദേവി നിൻ പാദങ്ങളിൽ നമിക്കുന്നേൻ 

ഓം ലബ്ധ സുഖായൈ നമഃ 279 . 


ലഭിക്കപ്പെട്ടിരിക്കുന്ന ഹർഷം കൊണ്ട് 

തൃപ്‌തി നിമിത്തമുള്ള മനസ്സിന്റെ ഉല്ലാസം കൊണ്ട് 

അഭിപൂരിതാം ജഗദ്‌രൂപിണിയാകയാൽ 

ജഗത്ത് മുഴുവനും ഭരിക്കുന്നവളേ ദേവി തുണ 

ഓം ലബ്ധ ഹര്‍ഷാഭി പൂജിതായൈ നമഃ 280 . 


ജീ ആർ കവിയൂർ 

23  .04  .2021

300 / 5  = 60 ശ്രുതി ദളം - 56 / 60









Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “