ദേവീസ്തുതി ദളങ്ങൾ -46

 ദേവീസ്തുതി ദളങ്ങൾ -46               

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 46   

കലകളോടു കൂടിയവളേ 

ഉപാസനയ്ക്കു കല്പിതങ്ങളാ൦ 

അവയവങ്ങൾ പ്രദാനം ചെയ്യുന്നോളെ 

അറുപത്തി നാളുകൾക്കും ദേവതേ അമ്മേ നമിക്കുന്നേൻ 

 ഓം സകലായൈ നമഃ 226 .


മൂന്നു കാലത്തും നശിക്കാത്തതായും 

മറ്റൊരു പ്രകാശത്താലും പ്രകാശിപ്പിക്കാൻ 

കഴിയാത്തതായും പരമ പ്രേമാസ്പദമായും 

ഇരിക്കുന്ന വസ്തുവിന്റെ രൂപത്തോടു കൂടിയവളേ അമ്മേ തുണ 

 ഓം സച്ചിദാനന്ദായൈ നമഃ 227 .


ഫലസ്വരൂപിണിയാകാൽ 

കർമ്മോ പാസനാദികൾ കൊണ്ടും 

മഹാവാക്യ ശ്രവണം കൊണ്ടുണ്ടാകന്ന 

ബ്രഹ്മ ജ്ഞാനം കൊണ്ട് സാധകനു സത്പാത കൊടുപ്പുവോളേ 

ഓം സാധ്യായൈ നമഃ 228 . 


ശ്രേഷ്ടമായ പുനരാവൃത്തിയില്ലാത്തതായ് 

സുഖമാത്ര രൂപമായ് ഇരിക്കുന്ന ഗതിയെ 

മുക്തി സ്വരൂപത്വം കൊണ്ട് ദാനം ചെയ്യുന്നവളേ 

പരമദേവതാ സ്വരൂപത്യങ്ങളാൽ  വിളങ്ങുവോളേ അമ്മേ കാത്തുകൊള്ളുക തായേ 

ഓം സദ്ഗതിദായിന്യൈ നമഃ 229 . 


ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ് 

ജ്ഞാനവൈരാഗ്യ സമ്പന്നന്മാരായ് 

മോക്ഷമാർഗ്ഗ പവർത്തകന്മാരായ് ഉള്ളവർക്ക് 

സത്പാത കാട്ടിക്കൊടുത്തു മോക്ഷപ്രദായിനി അമ്മേ

ഓം സനകാദിമുനിധ്യേയായൈ നമഃ 230 . 


ജീ ആർ കവിയൂർ 

18   .04  .2021

300 / 5  = 60 ശ്രുതി ദളം - 46 / 60

 




 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “