ദേവീസ്തുതി ദളങ്ങൾ -44

  ദേവീസ്തുതി ദളങ്ങൾ -44              

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 44    

ഹ്രീംകാരമാകുന്ന അങ്കണത്തിൽ 

ദീപികയായ് ദീപമായ് ഉള്ളവളേ 

അജ്ഞാനാന്ധകാരത്തെ നശിപ്പിച്ചു 

സ്വസേവകന്മാരെ സർവോൽ കൃഷ്ടന്മാരാക്കുന്നവളേ ദേവി 

ഓം ഹ്രീംകാരാങ്ഗണ ദീപികായൈ നമഃ 216 .


ഹ്രീംകാരമാകുന്ന ഗുഹയിൽ 

പെൺ സിംഹമായ് ഉള്ളവളേ 

ശ്രീ ദേവി അമ്മേ നിൻ നാമജപത്താൽ 

സൽ ഗതി അരുളുന്നു നീ അമ്മേ 

ഓം ഹ്രീംകാരകന്ദരാ സിംഹ്യൈ നമഃ 217 .


ഹ്രീംകാരമാകുന്ന താമരപ്പൂവിൽ 

പെൺ വണ്ടായിരിപ്പവളെ ദേവി 

സർവ്വ മന്ത്രങ്ങളാൽ സംപൂജിതേ 

സർവ്വേശ്വരി മോക്ഷദായിനി 

ഓം ഹ്രീംകാരാംഭോജ ഭൃംഗികായൈ നമഃ 218 . 


ഹ്രീംകാരമാകുന്ന സുമനസ്സിൽ 

പുഷ്പ മദ്ധേ മധുരൂപമായ് 

ശ്രീ ദേവിയായ് സച്ചിദാനന്ദ പര ബ്രഹ്മരൂപമായ് 

തന്മന്ത്രോ പാസകർക്കു മോക്ഷകാരിണിയാം അമ്മേ നമിക്കുന്നേൻ 

ഓം ഹ്രീംകാരസുമനോമാധ്വ്യൈ നമഃ 219 .


ഹ്രീംകാരമാകുന്ന വൃക്ഷത്തിൽ 

പൂങ്കുലയായ് ഇരിപ്പവളേ 

കല്പവൃക്ഷ തുല്യമായ ഹ്രീംകാരവും  

ആശ്രിതന്മാർക്കു ഇഷ്ട ഫലദായിനിയമ്മേ തുണ 

ഓം ഹ്രീംകാരതരുമഞ്ജര്യൈ നമഃ 220 . 

ജീ ആർ കവിയൂർ 

18   .04  .2021

300 / 5  = 60 ശ്രുതി ദളം - 44  / 60









 

  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “