ദേവീസ്തുതി ദളങ്ങൾ -30

 ദേവീസ്തുതി ദളങ്ങൾ -30       




ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .




ശ്രുതി ദളം - 30 


ധ്യാനിപ്പാൻ യോഗ്യയായവളേ 

സർവോത്തമയായ ദേവതേ 

സർവാംഗ ശോഭിതേ ശിവേ 

തവ പാദങ്ങളിൽ നമിക്കുന്നേൻ അമ്മേ 

ഓം കല്യായൈ നമഃ 146 


കഠിനങ്ങളായ് അധിസ്ഥിരങ്ങളായ് 

ഇരിക്കുന്ന സ്‌തനമണ്ഡലങ്ങളോടു കൂട്ടിയവളേ 

സർവാംഗ സുന്ദരി സുഭഗേ സുഷമേ 

സകലരാലും സംപൂജിതേ ദേവി 

ഓം കഠിനസ്തനമണ്ഡലായൈ നമഃ 147 


കരഭം പോലെ ഇരിക്കുന്ന 

ഊരുക്കളാവും തടകളോടു കൂടിയവളേ 

അതീവ സുന്ദരി സുരനരപൂജിതേ 

സകലേ സർവ്വാർത്ഥകാരിണി  നീയേ തുണ 

ഓം കരഭോരവേ നമഃ 148 


അറുപത്തിനാലു കലാവിദ്യകളെ 

പ്രേരിപ്പിക്കുന്നതായ മുഖത്തോടു കൂടിയവളേ 

കലാനാഥനാം ചന്ദനെ പോലെയിരിക്കുന്നവളേ 

സുശോഭിതേ സുന്ദരി നമിക്കുന്നേൻ അമ്മേ 

ഓം കലാനാഥമുഖ്യൈ നമഃ 149 


കേശഭാരം കൊണ്ടു നിറഞ്ഞവളും 

കരിമേഘങ്ങളോട്  കൂടിയവളാകും 

ഊർദ്ധ്വഭാഗത്തെ ഗമിച്ചിരിക്കുന്ന 

നീലനിറമാർന്ന മേഘങ്ങളേ പോലെ കേശം ഉള്ളവളേ ദേവി 

ഓം കചജിതാംബുദായൈ നമഃ 150 


ജീ ആർ കവിയൂർ 


08  .04  .2021


300 / 5  = 60 ശ്രുതി ദളം - 30  / 60 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “