സ്നേഹത്തിൻ ദീപമാണ്
സ്നേഹത്തിൻ ദീപമാണ്
ജീവിതം അനുഭവങ്ങളുടെ ഗ്രന്ഥമാണ്
പുതു തലമുറയ്ക്ക് വഴികാട്ടും പ്രകാശമാണ്
ചിരിയിൽ കരുണ, വാക്കുകളിൽ ജ്ഞാനം
ഹൃദയങ്ങളിൽ വിതറും സ്നേഹസൗരഭം
കാലത്തിന്റെ വഴികൾ കാണിച്ചവരാണ്
സഹനത്തിന്റെ ശക്തി പഠിപ്പിക്കുന്നവർ
സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി ഉയർത്തി
ആശീർവാദം നൽകി ആത്മവിശ്വാസം തീർത്തു
ആശ്രയം നൽകി, അനുഗ്രഹം പകർന്നു
കുടുംബത്തിന് ശക്തി, നാടിന് ദീപ്തി
പ്രായമായവർ വീടിന് അലങ്കാരമാണ്
നാടിന് അഭിമാനമാണ്
ജീ ആർ കവിയൂർ
01 10 2025
(കാനഡ, ടൊറൻ്റോ)
Comments